Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്; 28ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്ട് അംബ്രല്ല മാർച്ച്; പരിപാടിയിൽ ശ്വേതാ ഭട്ടും പങ്കെടുക്കും എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ്; 28ന് വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട്ട് അംബ്രല്ല മാർച്ച്; പരിപാടിയിൽ ശ്വേതാ ഭട്ടും പങ്കെടുക്കും എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുപ്പത് വർഷം മുമ്പുള്ള കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ച സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ്. ജൂൺ 28ന് വൈകീട്ട് 3 മണിക്ക് യൂത്ത് ലീഗ് കോഴിക്കോട് അംബ്രല്ല മാർച്ച് സംഘടിപ്പിക്കും. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാർച്ചിൽ പങ്കെടുക്കും. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിലാണ് അംബ്രല്ല മാർച്ച് പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുത്തു.

1989ൽ പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിന് ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ജാം നഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട്. ജാം ജോധ്പൂരിൽ നടന്ന വർഗീയസംഘർഷവുമായി ബന്ധപ്പെട്ടാണ് വൈഷ്ണവി അടക്കമുള്ള എകദേശം 150 പേരെ കസ്റ്റഡിയിലെടുത്തത്.

ഒമ്പത് ദിവസമാണ് ഇയാളെ തടവിലിട്ടത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം 10ാം ദിവസമാണ് ഇയാൾ മരിച്ചത്. വൃക്ക തകരാറാണ് മരണ കാരണമായത് എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. സഞ്ജീവ് ഭട്ട് ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേ കാരണമായിരുന്നു ഇത്.

2018 സെപ്റ്റംബർ 22 മുതൽ സഞ്ജീവ് ഭട്ട് ജയിലിലാണ്. 1996ൽ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്‌പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണു സഞ്ജീവിനെതിരായ നടപടികൾ തുടങ്ങിയത്. അനധികൃതമായി ജോലിയിൽ ഹാജരായില്ലെന്ന കാരണത്തിൽ 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സർവീസിൽനിന്നു പുറത്താക്കി.

എന്നാൽ തനിക്കെതിരെ നീതിപൂർവ്വമായ വിചാരണ നടന്നിട്ടില്ലെന്നാണ് സഞ്ജീവ് ഭട്ട് വാദിക്കുന്നത്. ഒരാഴ്ച മുമ്പ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ഭട്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. പ്രോസിക്യൂഷൻ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതിൽ 32 പേരെ മാത്രമാണ് വിചാരണ വേളയിൽ വിസ്തരിച്ചത്.

നിർണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തിൽ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികൾ എന്നിവരെ പ്രോസിക്യൂഷൻ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP