Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം വ്യക്തിനിയമത്തിൽ സർക്കാർ ഇടപെടൽ സുപ്രീംകോടതി മുത്തലാഖ് വിധിയിലൂടെ നിരാകരിച്ചെന്ന് പോപ്പുലർ ഫ്രണ്ട്; സങ്കുചിത രാഷ്ട്രീയ അജണ്ടകൾ വെച്ച് ഓർഡിനൻസ് കൊണ്ട് വരുന്ന സാഹചര്യം അരുതെന്ന് ഇ കെ സമസ്ത

മുസ്ലിം വ്യക്തിനിയമത്തിൽ സർക്കാർ ഇടപെടൽ സുപ്രീംകോടതി മുത്തലാഖ് വിധിയിലൂടെ നിരാകരിച്ചെന്ന് പോപ്പുലർ ഫ്രണ്ട്; സങ്കുചിത രാഷ്ട്രീയ അജണ്ടകൾ വെച്ച് ഓർഡിനൻസ് കൊണ്ട് വരുന്ന സാഹചര്യം അരുതെന്ന് ഇ കെ സമസ്ത

മലപ്പുറം: മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പോപ്പുലർ ഫ്രണ്ടും വിമർശിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലുമയും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആറു മാസത്തിനകം മുത്തലാഖ് സംബന്ധിച്ച് നിയമമുണ്ടാക്കാൻ കേന്ദ്ര സർക്കാറിനോട് സുപ്രിം കോടതി നിർദ്ധേശിക്കുകയും ചെയ്ത സന്ദർഭത്തിൽ ശരീഅത്തിന്റെ വ്യവസ്ഥകൾ പാലിച്ച് മാത്രമേ ഇക്കാര്യത്തിൽ നിയമമുണ്ടാക്കാവൂ എന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കി. ഇക്കാര്യം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.

സങ്കുചിത രാഷ്ട്രീയ അജണ്ടകൾ വെച്ച് ഓർഡിനൻസ് കൊണ്ട് വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടുള്ളതല്ല. പണ്ഡിതന്മാരെയും മുസ്‌ലിം നേതാക്കളെയും ഉൾപ്പെടുത്തി വിശദമായ ചർച്ച ചെയ്യുകയും ശരീഅത്തിന്റെ നിയമം വ്യക്തമായി പഠിക്കുകയും ചെയ്തതിന്റെ ശേഷമാവണം ഈ വിഷയത്തിൽ നിയമം നിർമ്മിക്കേണ്ടത്. ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന നിലപാട് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്ന് പ്രതീക്ഷിക്കുകയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

മുത്തലാക്കിനെ ആറ് മാസത്തേക്ക് തടഞ്ഞുകൊണ്ടുള്ള വിധിയിലൂടെ മുസ്‌ലീം വ്യക്തിനിയമത്തിൽ സർക്കാർ ഇടപെടൽ സുപ്രീംകോടതി നിരാകരിച്ചിരിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽസെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ ഇരുപത്തിയാഞ്ച്പ്രകാരം വ്യക്തി നിയമത്തിന്റെ സംരക്ഷണത്തിന് ഭൂരിപക്ഷവിധി ഊന്നൽ നൽകിയത് ശ്രദ്ധേയമാണ്. മുസ്‌ലീം വ്യക്തിനിയമം ചൂണ്ടിക്കാട്ടിയത്‌പൊലെ മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ സത്തയാണെന്നും വിധി അരക്കെട്ട് ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.

മുത്തലാക്ക് പലഘട്ടങ്ങളിലും അനുവതനീയമാണെങ്കിലും ഇതിനെ ഗുണപരമായ ഒരാചാരമായി പരിഗണിക്കാൻ കഴിയില്ല. മുസ്‌ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങൾ സാമുദായിക പരിഷ്‌കരണ നടപടികളിലൂടെ ഇതിനെ നിരുൽസാഹപ്പെടുത്തിവരികയാണ്. ഭൂരിപക്ഷ വിധി പ്രകാരം. മുത്തലാക്ക് നിയമവിരുദ്ധമായതോടെ വിഷയം പാർലമെന്റിന്റെ പരിഗണനക്ക് വിടണമെന്ന ന്യൂനപക്ഷ അഭിപ്രായം പരിഹരിക്കപ്പെടില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ വിധിയുടെ മറപിടിച്ച് സർക്കാരും പാർലമെന്റും മുസ്‌ലീം വ്യക്തിനിയമത്തിൽ കൈകടത്തരുതെന്നും പിൻവാതിലിലൂടെ ഏകസിവിൽകോഡ് നടപ്പാക്കരുതെന്നും മുഹമ്മദലി ജിന്ന ആവിശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP