Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തൂറ്റ് ജീവനക്കാർക്ക് നേരെ മുട്ടയെറിഞ്ഞു; പരാതിയുമായി വനിതാ ജീവനക്കാർ പൊലീസ് സ്‌റ്റേഷനിൽ; കേസെടുത്തു

മുത്തൂറ്റ് ജീവനക്കാർക്ക് നേരെ മുട്ടയെറിഞ്ഞു; പരാതിയുമായി വനിതാ ജീവനക്കാർ പൊലീസ് സ്‌റ്റേഷനിൽ; കേസെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: ജീവനക്കാരുടെ സമരം നടക്കുന്ന മുത്തൂറ്റ് ഫിനാൻസിൽ ജോലിക്കെത്തിയ ജീവനക്കാർക്ക് നേരെ മുട്ടയേറ്. കോട്ടയത്ത് മുത്തൂറ്റ് ജിവനക്കാർക്ക് നേരെയാണ് മുട്ടയെറിഞ്ഞതായി പരാതി ഉണ്ടായത്. വനിത ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാവിലെ 9 മണിയോടെയാണ് സംഭവം. കോട്ടയത്തെ മൂന്ന് മൂത്തുറ്റ് ശാഖകളിലെ വനിതാ ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കോട്ടയം ബേക്കർ ജംഗ്ഷനിലുള്ള മുത്തൂറ്റ് ശാഖയിലും, ക്രൈൺ പ്ലാസ ഇല്ലിക്കൽ ബ്രാഞ്ചുകളിലുമാണ് മുട്ടയേറ് ആക്രമണം ഉണ്ടായത്. രാവിലെ ജോലിക്കെത്തിയ വനിതാ ജീവനക്കർക്ക് നേരെ മുട്ടയെറിഞ്ഞുവെന്നാണ് പരാതി. സിഐടിയു തൊഴിലാളികളാണ് മുട്ടയെറിഞ്ഞതെന്നാണ് ആരോപണം.

വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നേരത്തെ സംസ്ഥാനത്തിന്റെ മറ്റ് പല ജില്ലകളിലും മുത്തൂറ്റ് ജീവനക്കാർക്ക് നേർക്ക് ആക്രമണങ്ങൾ അരങ്ങേറിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP