Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുത്തൂറ്റ് ഫിൻകോർപ് സമരം നാലാം ദിവസത്തിലേക്ക്; കണ്ണൂരിൽ ഒറ്റ ബ്രാഞ്ചിൽ ആരംഭിച്ച സമരം മറ്റു ബ്രാഞ്ചുകളിലേക്കും വ്യാപിച്ചു; ജീവനക്കാർ നടത്തിയ പണിമുടക്കിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്‌മെന്റ് ലംഘിച്ചെന്ന് തൊഴിലാളികൾ

മുത്തൂറ്റ് ഫിൻകോർപ് സമരം നാലാം ദിവസത്തിലേക്ക്; കണ്ണൂരിൽ ഒറ്റ ബ്രാഞ്ചിൽ ആരംഭിച്ച സമരം മറ്റു ബ്രാഞ്ചുകളിലേക്കും വ്യാപിച്ചു; ജീവനക്കാർ നടത്തിയ പണിമുടക്കിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്‌മെന്റ് ലംഘിച്ചെന്ന് തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; മുത്തൂറ്റ് ഫിൻകോർപ് ജീവനക്കാർ മാനേജ്‌മെന്റിനെതിരെ നടത്തുന്ന സത്യഗ്രഹസമരം നാലാം ദിവസത്തിലേക്ക്. വെള്ളിയാഴ്ച മേലെചൊവ്വ ബ്രാഞ്ചിലെ ജീവനക്കാരും പണിമുടക്കും. തൊഴിലാളിദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് നേരത്തെ ജീവനക്കാർ നടത്തിയ പണിമുടക്കിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്‌മെന്റ് ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

കണ്ണൂർ തെക്കീബസാർ ബ്രാഞ്ചിനുമുന്നിലെ സമരത്തിൽ വ്യാഴാഴ്ച ഫോർട്‌ലൈറ്റ് കോംപ്‌ളക്‌സ് ബ്രാഞ്ച് ജീവനക്കാരും പങ്കെടുത്തു. സമരസമിതി കൺവീനർ കെ അശോകൻ ഉദ്ഘാടനംചെയ്തു. അരക്കൻ ബാലൻ, കെ ജയരാജൻ, കെ സജീവ്, സി സി രതീഷ് എന്നിവർ സംസാരിച്ചു.കഴിഞ്ഞ മാസം മൂന്നാർ മാട്ടുപ്പെട്ടി റോഡിലും ജിഎച്ച് റോഡിലും പ്രവർത്തിക്കുന്ന ശാഖകളിലും സമരം നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP