Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ച മുഖ്യമന്ത്രി സംഘിയാണോ? സൈബർ സഖാക്കളോട് എൻ കെ പ്രേമചന്ദ്രന്റെ ചോദ്യം; ഉദ്ഘാടനം നീട്ടി ബൈപ്പാസിന്റെ അവകാശം ഏറ്റെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു സംസ്ഥാന സർക്കാറിന്റേതെന്ന് കൊല്ലം എംപി

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മോദിയെ ക്ഷണിച്ച മുഖ്യമന്ത്രി സംഘിയാണോ? സൈബർ സഖാക്കളോട് എൻ കെ പ്രേമചന്ദ്രന്റെ ചോദ്യം; ഉദ്ഘാടനം നീട്ടി ബൈപ്പാസിന്റെ അവകാശം ഏറ്റെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു സംസ്ഥാന സർക്കാറിന്റേതെന്ന് കൊല്ലം എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് വലിയ ആക്ഷേപങ്ങളാണ് എംപി എൻ കെ പ്രേമചന്ദ്രൻ നേരിടുന്നത്. പ്രേമചന്ദ്രനെ സംഘപരിവാറാക്കി കൊണ്ടാണ് വിമർശനം പെരുകുന്നത്. ഈ സാഹചര്യത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രേമചന്ദ്രൻ രംഗത്തെത്തി.

ഉദ്ഘാടനം നീട്ടി കൊല്ലം ബൈപ്പാസിന്റെ അവകാശം ഏറ്റെടുക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു സംസ്ഥാന സർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനെ എതിർക്കുന്നവരെയെല്ലാം സംഘി ആക്കുകയാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച മുഖ്യമന്ത്രി സംഘിയാണോയെന്ന് പ്രേമചന്ദ്രൻ ചോദിച്ചു. പൂർത്തീകരിച്ച ഒരു പദ്ധതി അനാവശ്യമായി നീട്ടികൊണ്ടു പോകരുതെന്നും ആര് ഉദ്ഘാടനം ചെയ്താലും തനിക്ക് സന്തോഷമേയുള്ളൂവെന്നും പ്രേമചന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇങ്ങോട്ട് ആഗ്രഹം അറിയിച്ചതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ സന്തോഷത്തോടെ സ്വാഗതം ചെയ്തു. വികസനകാര്യങ്ങളിൽ അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കണം. എൻ.കെ.പ്രേമചന്ദ്രൻ എംപി മുതലെടുപ്പിന് ശ്രമിച്ചെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി. ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തുമെന്ന് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സർക്കാർ ക്ഷണിക്കാതെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത് ശരിയല്ലെന്ന് ഇടതു എംഎൽഎമാർ നിലപാടെടുത്തിരുന്നു. നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപാസ് യാഥാർഥ്യമായപ്പോൾ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി മൂന്നു മുന്നണികളും തമ്മിലടി ആരംഭിച്ചതാണ് രംഗം കൊഴുപ്പിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP