Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാദാപുരത്ത് നിന്നു കാണാതായ കമിതാക്കളെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്ന്; 16കാരി കാമുകനൊപ്പം പോയത് അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ്;കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ; പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം

നാദാപുരത്ത് നിന്നു കാണാതായ കമിതാക്കളെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്ന്; 16കാരി കാമുകനൊപ്പം പോയത് അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ്;കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ; പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം

ടി.പി.ഹബീബ്

കോഴിക്കോട്:നാദാപുരത്ത് നിന്നും കാണാതായ കമിതാക്കളെ തിരുവനന്തപുരത്ത് നിന്നും പൊലീസ് കണ്ടെത്തി.കായക്കൊടി സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ രാഹുൽ(18) പുറമേരി സ്വദേശിയായ യുവതിയെയുമാണ് കാണാതായത്.നാദാപുരം പൊലീസ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.31 നാണ് യുവാവിനെയും പെൺകുട്ടിയെയും കാണാതായത്.സ്‌ക്കൂളിൽ പഠിക്കുന്ന സമയത്തുണ്ടായ പ്രണയമാണ് രണ്ട് പേരെയും വീട് വിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്.

രണ്ട് പേരുടെയും പ്രണയം അറിഞ്ഞ വീട്ടുകാർ ഇത് തയാൻ ഏറെ കാലമായി പരിശ്രമത്തിലായിരുന്നു.എന്നാൽ വീട്ടുകാരെ വെട്ടിച്ചാണ് രണ്ട് പേരും കടന്ന് കളഞ്ഞത്.വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിൽ ഇവർ സഞ്ചരിച്ച കെ.എൽ 18 എൻ 3600 നമ്പർ ഇന്നോവ കാർ അന്വേഷണ സംഘം കണ്ടെടുത്തു. ഇവർ കോഴിക്കോട്ടെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായും കണ്ടെത്തി.
്.
തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ തെക്കൻ കേരളത്തിലേക്ക പോയതായി മനസിലായി. യുവാവിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ശനിയാഴ്ച രാത്രി തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കി. പിന്നീടാണ് ഇവരെ പിടികൂടിയത്.

ആദ്യ ഘട്ടത്തിൽ യുവാവ് തന്നെ ദ്രോഹിച്ചിരുന്നതായാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.എന്നാൽ പിന്നീട് പെൺകുട്ടി തന്നെ മൊഴി മാറ്റി പറയുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയതിന് ശേഷവും വീണ്ടും മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.
പെൺകുട്ടി മൊഴി മാറ്റി പറഞ്ഞതിനെ തുടർന്ന് തട്ടി കൊണ്ട് പോയ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിന് യുവാവിനെതിരെ പോക്സോ നിയമ പ്രകാരമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.എന്നാൽ നിലവിൽ പോക്സോ പ്രകാരം കേസെടുക്കാനുള്ള പഴുതുകളൊന്നും ഇല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെ നാദാപുരം സ്റ്റേഷനിലെത്തിച്ച ഘട്ടത്തിലും പൊലീസ് പ്രതിക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണം ഉയൻന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP