Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

''മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവർ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്'; മാധ്യമങ്ങളുടെ ഇടപെടലിൽ രോഷമടക്കാനാവാതെ നാദിർഷ

''മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവർ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്'; മാധ്യമങ്ങളുടെ ഇടപെടലിൽ രോഷമടക്കാനാവാതെ നാദിർഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളുടെ ഇടപെടലിൽ നാദിർഷയ്ക്ക് രോഷം. മാധ്യമങ്ങളെ വിമർശിച്ചാണ് ഇത്തവണ ഫേസ്‌ബുക്കിലൂടെ നാദിർഷ രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോ സഹിതമാണ് നാദിർഷയുടെ പ്രതികരണം.

''മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവർ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്... അതല്ല പൊലീസിലും, ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങൾ ഉറ്റ് നോക്കുന്നതെങ്കിൽ ആലുവ റൂറൽ എസ്‌പി ഈ പറയുന്ന വാക്കുകൾ കേൾക്കുക. മാധ്യമങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലർക്കിങ്കിലും അപ്പോൾ മനസ്സിലാകും.''-നാദിർഷ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഇന്ന് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നാദിർഷയുടെ പ്രതികരണം. അതേസമയം, ആലുവാ പൊലീസ് ക്ലബ്ബിൽ നടൻ ധർമ്മജന്റെയും ദിലീപിന്റെ സഹോദരൻ അനൂപിന്റെയും മൊഴി എടുക്കുന്നത് തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും പൊലീസ് ക്ലബിലെത്തിയത്.

ഇന്നലെ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെ ലഭിച്ച തെളിവുകൾ ഒരിക്കൽ കൂടി ക്രോഡീകരിച്ച് അന്വേഷണം നടത്തുമെന്ന് റൂറൽ എസ്‌പി എ.വി ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അനൂപിനെയും ധർമ്മജനെയും പൊലീസ് വിളിപ്പിച്ചതെന്നാണ് സൂചന. ദിലീപിന്റെ പ്രൊഡക്ഷൻ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷന്റെ ചുമതല സഹോദരൻ അനൂപിനാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP