Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നളിനി നെറ്റോ പ്രിൻസിപ്പൽ സെക്രട്ടറി; ശിവശങ്കർ പ്രൈവറ്റ് സെക്രട്ടറി; പ്രഭാ വർമ്മ മാദ്ധ്യമ ഉപദേഷ്ടാവ്; ദിനേശൻ പുത്തലേത്ത് പൊളിട്ടിക്കൽ സെക്രട്ടറി; പിണറായിയുടെ ഓഫീസ് ഭരിക്കുന്നത് ആർക്കും വഴങ്ങാത്ത കരുത്തന്മാർ

നളിനി നെറ്റോ പ്രിൻസിപ്പൽ സെക്രട്ടറി; ശിവശങ്കർ പ്രൈവറ്റ് സെക്രട്ടറി; പ്രഭാ വർമ്മ മാദ്ധ്യമ ഉപദേഷ്ടാവ്; ദിനേശൻ പുത്തലേത്ത് പൊളിട്ടിക്കൽ സെക്രട്ടറി; പിണറായിയുടെ ഓഫീസ് ഭരിക്കുന്നത് ആർക്കും വഴങ്ങാത്ത കരുത്തന്മാർ

തിരുവനന്തപുരം: മികച്ച ടീമിനെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ നിയോഗിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി. കേരളത്തിലെ ഏറ്റവും കർശന നിലപാടുള്ള ഐഎഎസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പ് ഉൾപ്പെടെ കൈയാളിയ സെക്രട്ടറിയാണ് അവർ. ആർക്കും വഴങ്ങാത്ത നളിനി നെറ്റോയെ നിയോഗിച്ചതോടെ ചില സൂചനകൾ മുഖ്യമന്ത്രി നൽകുകയാണ്. ആർക്കും വഴങ്ങുന്നതാകില്ല മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പൊതു സ്വഭാവം. 1981 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ.

ജനകീയരെന്നും പ്രഗത്ഭരെന്നും പേരുകേട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസ് സംവിധാനം ഒരുക്കുന്നത്. യും ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ എൻ.പ്രഭാവർമ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരിക്കും. എസ്.എഫ്.ഐ. മുൻ സംസ്ഥാന അധ്യക്ഷൻ പുത്തനത്ത് ദിനേശനാണ് പൊളിറ്റിക്കൽ സെക്രട്ടറി. കെ.എസ്.ഇ.ബി. ചെയർമാനും വൈദ്യുതിവകുപ്പ് സെക്രട്ടറിയുമായ എം.ശിവശങ്കറിനെ നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചിരുന്നു. ഇതുസബന്ധിച്ച ഉത്തരവുകൾ ഉടൻ പുറത്തിറങ്ങും.

വിവാദരഹിതനായ ഉദ്യോഗസ്ഥനാണ് ശിവശങ്കർ. നായനാർ സർക്കാരിന്റെ കാലം മുതൽ സ്ത്രീസുരക്ഷാ കാര്യങ്ങളിൽ സവിശേഷ താൽപര്യമെടുത്തിരുന്ന നളിനിയെ സുപ്രധാന തസ്തികയിൽ നിയമിക്കുന്നത് ഈ വിഷയത്തിൽ പുതിയ സർക്കാരിനുള്ള ജാഗ്രതയുടെ സൂചനയായാണു വിലയിരുത്തുന്നത്. ദീർഘകാലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും നളിനി നെറ്റോ പ്രവർത്തിച്ചിട്ടുണ്ട്. വനിതാസുരക്ഷയ്ക്കായി സംസ്ഥാനത്ത് രൂപീകരിക്കുന്ന സംവിധാനത്തിന്റെ തലപ്പത്തേക്കും നളിനി നെറ്റോയെ നിയോഗിച്ചേക്കും.

സിപിഐ(എം) സംസ്ഥാന സമിതി അംഗമാണ് ദിനേശൻ പുത്തലേത്ത്. സിപിഎമ്മിലെ ഭാവി നേതാവായി കരുതുന്ന ദിനേശൻ എകെജി സെന്റർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്ന വ്യക്തിത്വമാണ് പ്രഭാ വർമ്മ. ഇകെ നയനാരുടെ മന്ത്രിസഭയ്‌ക്കൊപ്പവും പ്രഭാവർമ്മ പ്രവർത്തിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP