Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാരക്കേസിൽ കൂടുതൽ ജയിലിൽ കിടന്നത് ഫൗസിയ ഹസൻ, കേരളം സഹായിക്കണം; മാലിദ്വീപുകാരിയെ സഹായിക്കാൻ ആവശ്യപ്പെട്ട് നമ്പി നാരായണൻ

ചാരക്കേസിൽ കൂടുതൽ ജയിലിൽ കിടന്നത് ഫൗസിയ ഹസൻ, കേരളം സഹായിക്കണം; മാലിദ്വീപുകാരിയെ സഹായിക്കാൻ ആവശ്യപ്പെട്ട് നമ്പി നാരായണൻ

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ വേട്ടയാടിയതിന് നഷ്ടപരിഹാരം ലഭിക്കണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണൻ രംഗത്തെത്തി. ചാരക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചത് ഫൗസിയ ഹസനാണെന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് നമ്പി നാരായണൻ ഫൗസിയ ഹസനെ പിന്തുണച്ചത്. കേരള സർക്കാരിന് അവരെ സഹായിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണൻ മുംബൈയിൽ വെച്ച് വ്യക്തമാക്കി.

താൻ ഇക്കാര്യം നേരത്തെ ഉന്നയിച്ചതാണെന്നും അദ്ദേഹം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനു ലഭിച്ച അതേ നീതി തനിക്കു കിട്ടണമെന്ന് ഫൗസിയ ഹസൻ വ്യക്തമാക്കിയിരുന്നു. ഇതിനായി കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞിരുന്നു.

ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ഫൗസിയ ഹസൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കേരളാ പൊലീസിന്റേത് ഉൾപ്പെടെ ഭീകരമായ ചോദ്യം ചെയ്യലിന് താൻ വിധേയയായെന്നും അവർ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റാരോപിതയായി 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഫൗസിയ ഇപ്പോൾ മാലിദ്വീപിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP