Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായി വിജയൻ മറ്റു മുഖ്യമന്ത്രിമാരിൽനിന്ന് തീർത്തും വ്യത്യസ്തനെന്ന് നമ്പി നാരായണൻ; നല്ലൊരു മനുഷ്യനെ മുഖ്യമന്ത്രിയിൽ ഞാൻ കാണുന്നു; ഗവൺമെന്റ് എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസമുണ്ട്; ഇന്ത്യയുടെ ക്രയോജനിക്ക് പ്രോഗ്രാംസ് തകർത്തത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും മാധ്യമങ്ങളും പൊലീസും ചാരനാക്കിയ ശാസ്ത്രജ്ഞൻ

പിണറായി വിജയൻ മറ്റു മുഖ്യമന്ത്രിമാരിൽനിന്ന് തീർത്തും വ്യത്യസ്തനെന്ന് നമ്പി നാരായണൻ; നല്ലൊരു മനുഷ്യനെ മുഖ്യമന്ത്രിയിൽ ഞാൻ കാണുന്നു; ഗവൺമെന്റ് എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസമുണ്ട്; ഇന്ത്യയുടെ ക്രയോജനിക്ക് പ്രോഗ്രാംസ് തകർത്തത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും മാധ്യമങ്ങളും പൊലീസും ചാരനാക്കിയ ശാസ്ത്രജ്ഞൻ

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം:മറ്റു മുഖ്യമന്ത്രിമാരിൽ നിന്നെല്ലാം പിണറായി വിജയൻ വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണൻ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഈ കേസിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സുപ്രീം കോടതി വിധി വേഗത്തിൽ നടപ്പാക്കാൻ തയ്യാറായത്. തന്റെ ഒപ്പം സർക്കാരുണ്ടെന്ന സന്തോഷം കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരായ ഗൂഢാലോചന മാത്രമല്ല, ഇതിനു പിന്നിൽ വേറേയും ശക്തികളുണ്ടെന്നാണ് കരുതുന്നത്.നമ്പി നാരായണൻ പറഞ്ഞു.   നമ്പിനാരായണന്റെ പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്.   ഞാൻ ഫീൽ ചെയ്യുന്ന ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇതുപോലെ 24 വർഷത്തിന് മുൻപ് വൈകിട്ട് മൂന്നു മണിക്കാണ് വീട്ടിൽ പൊലീസ് വരുന്നത്. അവർ പറഞ്ഞത് ഡിജിപിക്ക് എന്നോട് സംസരിക്കണമെന്ന്. പിന്നെ അങ്ങനെ കാണാൻ പോയി. ഇപ്പോൾ 24 വർഷം കഴിഞ്ഞു. ഇതിനിടയ്ക്ക് ആദ്യം കരുണാകരനായിരുന്നു മുഖ്യമന്ത്രി, പിന്നെ ആന്റണി, നയനാർ, അച്ച്യുതാന്ദൻ, ഉമ്മൻ ചാണ്ടി ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും. ഇവരിൽ നിന്നോക്കെ പിണറായി വിജയൻ വ്യത്യസ്ഥനാണ്. ഈ കേസിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകൾ അതിനുദാരണമാണ്. എന്റെ സുഹൃത്തും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഉപദേശകനുമായ രമൺശ്രീവാസ്തവയും ഈ കേസിൽ അറിസ്റ്റിലായില്ല എന്നെ ഉള്ളു. ്അദ്ദേഹവും എറെ അനുഭവിച്ചു.    ഇപ്പോൾ നടന്ന സുപ്രീം കോടതിയിൽ വിധിയിലും മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. മറ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് പിണറായി വിജയനെ വ്യത്യസ്ഥനാക്കുന്നതും അതുകൊണ്ടാണ്. നല്ലൊരു മനുഷ്യനെ മുഖ്യമന്ത്രിയിൽ ഞാൻ കാണുന്നു. ഗവൺമെന്റ് എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസമുണ്ട്. ഈ കള്ള കേസ് ഉണ്ടാക്കിയത് കരുണാകാരനെ താഴെയിറക്കാനെന്നാണ് പറയുന്നത്. ആയിരിക്കാം. അത് ഒരു രാ്ഷ്ട്രീയ കളിയായിരുന്നു.    കരുണാകരൻ താഴെയിറങ്ങിയെങ്കിലും ഇതിന്റെ ഉദ്ദേശ്യം അത് മാത്രമായിരുന്നില്ല. നമ്മൾ നടത്തികൊണ്ടിരുന്ന ക്രയോജനിക്ക് പ്രോഗ്രമാസ് 10,12 വർഷങ്ങൾ പിന്നിലോട്ട് പോയി. എന്റെ സ്വപ്നങ്ങൾ തകർന്നു. അത് ആരാണെന്ന് കണ്ടുപിടിക്കണം. അതിനായി ഐബിയിൽ നിന്നോ മറ്റെവിടെ നിന്നായാലും കമ്മിറ്റിയിൽ ഒരാളെ മാത്രം നിയമിച്ചാൽ മതി. കണ്ടുപിടിച്ച് ഉത്തരവാദിയായവർക്ക് ശിക്ഷയും വാങ്ങി കൊടുക്കണം. ഇതിന് സർക്കാരിന്റെ പൂർണ പിന്തുണയും ഉണ്ടെന്നാണ് എന്റെ വിശ്വാസം.    എന്നോടൊപ്പം പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്ക് മാനുഷ്യ പരിഗണനയിൽ എന്തെങ്കിലും സാഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. എനിക്ക് കഴിയാത്ത ഒരു കാര്യം സ്പേയ്സിൽ പോകാൻ സാധിക്കാത്തതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP