Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നമ്പി നാരായണനും കെ.കെ മുഹമ്മദും പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി; രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ്

നമ്പി നാരായണനും കെ.കെ മുഹമ്മദും പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി; രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡൽഹി: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് അടക്കമുള്ള മലയാളികൾക്ക് പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. നമ്പി നാരായണന് പത്മഭൂഷൺ പുരസ്‌കാരവും കെ.കെ മുഹമ്മദ് പത്മശ്രീയും ഏറ്റുവാങ്ങി. നാടൻ പാട്ടുകാരി തേജൻ ബായ്ക്ക് പത്മവിഭൂഷണും ഭക്ഷ്യ സംസ്‌കരണ കമ്പനിയായ എം.ഡി.എച്ചിന്റെ ഉടമ മഹാഷായ് ദരംപാൽ ഗുലാത്തി, പർവ്വതാരോഹക ബചേന്ദ്രി പാൽ എന്നിവർക്ക് പത്മഭൂഷണും പ്രസിഡന്റ് സമ്മാനിച്ചു.

നടൻ മനോജ് ബാജ്‌പേയ്, തബല വിദ്വാൻ സ്വപൻ ചൗധരി, ഫുട്ബാൾ താരം സുനിൽ ഛേത്രി, അമ്പെയ്ത് താരം ബൊംബയ് ല ദേവി ലെയ്ഷ്രം, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, പൊതുപ്രവർത്തകൻ എച്ച്.എസ് ഫൂഡ, ബാസ്‌കറ്റ് ബാൾ താരം പ്രശാന്തി സിങ്, തേയില വ്യാപാരി ഡി. പ്രകാശ് റാവു എന്നിവർ പത്മശ്രീയും ഏറ്റുവാങ്ങി. പത്മ പുരസ്‌കാരങ്ങളുടെ രണ്ടാം ഘട്ട വിതരണമാണ് ഇന്ന് നടന്നത്.

മാർച്ച് 11ന് നടന്ന ചടങ്ങിൽ 112 പുരസ്‌കാര ജേതാക്കളിൽ 56 പേർക്കാണ് ആദ്യ ഘട്ടത്തിൽ പുരസ്‌കാരങ്ങൾ നൽകിയത്. നടൻ മോഹൻലാൽ, സർദാർ സുഖ്‌ദേവ് സിങ് ദിന്ദ് സ, ഹുകും ദേവ് നാരായൺ, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർക്ക് വേണ്ടി ഭാര്യ ഭാരതി നയ്യാർ തുടങ്ങിയവർ പത്മഭൂഷൺ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP