Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുവായൂർ ക്ഷേത്ര ദർശനം: നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിൽ; ക്ഷേത്രദർശനത്തിന് എത്തുന്നത് പ്രധാനമന്ത്രിയായ ശേഷം ഇതാദ്യം

ഗുരുവായൂർ ക്ഷേത്ര ദർശനം: നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിൽ; ക്ഷേത്രദർശനത്തിന് എത്തുന്നത് പ്രധാനമന്ത്രിയായ ശേഷം ഇതാദ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ, നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിൽ എത്തും. വെള്ളിയാഴ്ച രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും.

ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനുള്ള യോഗം കളക്റ്റ്രേറ്റ് സ്പാർക്ക് ഹാളിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയിൽ ചേർന്നു. സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ്, ഡി.സി.പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച് അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വർഷങ്ങൾക്കു മുമ്പ്ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദർശനം നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP