Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്രസയിൽ നിന്ന് ക്ലാസ് കഴിഞ്ഞു പോവാൻ നിന്ന കുട്ടിയോട് കുറച്ചു കഴിഞ്ഞ് പോവാം എന്ന് പറഞ്ഞു; അനിയൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ അനിയനെ പറഞ്ഞു വിട്ടു; മദ്രസ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു; ചൂരൽ കൊണ്ട് മർദ്ദിച്ച് പ്രകൃതി വിരുദ്ധ പീഡനം; കുമ്പളയിൽ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ് അദ്ധ്യാപകൻ അറസ്റ്റിൽ

മദ്രസയിൽ നിന്ന് ക്ലാസ് കഴിഞ്ഞു പോവാൻ നിന്ന കുട്ടിയോട് കുറച്ചു കഴിഞ്ഞ് പോവാം എന്ന് പറഞ്ഞു; അനിയൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ അനിയനെ പറഞ്ഞു വിട്ടു; മദ്രസ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു;  ചൂരൽ കൊണ്ട് മർദ്ദിച്ച് പ്രകൃതി വിരുദ്ധ പീഡനം; കുമ്പളയിൽ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ് അദ്ധ്യാപകൻ അറസ്റ്റിൽ

കുമ്പള: മദ്രസ അദ്ധ്യാപകരുടെ പ്രകൃതി വിരുദ്ധ പീഡന പരാതികൾ ദിനം പ്രതി വർധിച്ച് വരികയാണ്. ഇപ്പോൾ കാസർഗോഡ് നിന്നാണ് പുതിയ പരാതി എത്തിയത്. പതിനാല് വയസ്സുകാരനെ മദ്രസയിൽ വെച്ച് പീഡനത്തിനിരയാക്കുകയാണ് മദ്രസ അദ്ധ്യാപകനായ നസീർ ചെയ്തത്.

കുമ്പള ധർമ്മത്തടുക്കയിലാണ് പീഡനം നടന്നത്. കുമ്പള എസ്സ ഹാളിനടുത്തുള്ള മദ്രസയിലായിരുന്നു നസീറിന്റെ അക്രമം, മദ്രസ പഠനം കഴിഞ്ഞ് വീട്ടിൽ പോവാൻ നിന്ന വിദ്യാർത്ഥിയെ മർദിച്ചായിരുന്നു പീഡിപ്പിച്ചത്.

രാത്രകാല മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോവാൻ നിന്ന വിദ്യാർത്ഥിയോട് 15 മിനിറ്റ് കഴിഞ്ഞ് പോയാൽമതിയെന്ന് അദ്ധ്യാപകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൂടെ അനുജൻ ഉണ്ട് അതിനാൽ പോകണം എന്ന് പറഞ്ഞപ്പോൾ അനുജനെ പറഞ്ഞ വിടുകയായിരുന്നു,

തുടർന്ന് മദ്രസ മുറിയിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനം നടത്താൻ ശ്രമിക്കവെ വിദ്യാർത്ഥി തടയുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ശേഷം കുട്ടിയെ നസീർ പീഡിപ്പിക്കുകയായിരുന്നു.

കാസർഗോഡ് ടൗണിൽ വച്ചായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. കുമ്പള ഇൻസ്പെക്ടർ കെ.പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസാണ് നസീറിനെ അറസ്റ്റുചെയ്തത്. അഡീഷണൽ എസ്.ഐ. പി.വി.ശിവദാസനും പൊലീസ് സംഘത്തിലു-ായിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP