Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

35 വർഷത്തെ സേവന കാലത്തിനിടെ താൻ കണ്ട ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി നസീർ; വിരമിക്കും മുമ്പ് താൻ കൂടുതൽ കാലം പ്രവർത്തിച്ച മെഡിക്കൽ കോളേജിന് അഞ്ച് വീൽ ചെയറുകൾ നൽകി ടെക്‌നീഷ്യൻ; നന്മ നിറഞ്ഞ ആ മനസ്സിന് കയ്യടിച്ച് സഹപ്രവർത്തകർ

35 വർഷത്തെ സേവന കാലത്തിനിടെ താൻ കണ്ട ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി നസീർ; വിരമിക്കും മുമ്പ് താൻ കൂടുതൽ കാലം പ്രവർത്തിച്ച മെഡിക്കൽ കോളേജിന് അഞ്ച് വീൽ ചെയറുകൾ നൽകി ടെക്‌നീഷ്യൻ; നന്മ നിറഞ്ഞ ആ മനസ്സിന് കയ്യടിച്ച് സഹപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 35 വർഷം നസീർ ജോലി ചെയ്തത് ആരോഗ്യ വകുപ്പിലാണ്. ഇപ്പോൾ വിരമിക്കാൻ പോകുന്നു. രണ്ടു വ്യാഴവട്ടത്തിനപ്പുറം മെഡിക്കൽ കോളേജുകളിൽ രോഗികളുടെ ജീവിതങ്ങൾ കണ്ട നസീറിന്റെ നന്മയായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അഞ്ച് വീൽ ചെയറുകൾ എത്തി.

ജോലി ചെയ്ത സ്ഥാപനത്തിലെ അടിസ്ഥാന പ്രശ്‌നങ്ങൾ മനസിലാക്കിയാണ് നസീർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അഞ്ച് വീൽ ചെയറുകൾ സംഭാവന നൽകിയത്. ഈ ജീവനക്കാരൻ എം.നസീർ ജൂലൈ 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബയോ കെമസ്ട്രി ഡിപ്പാർട്ട്‌മെന്റിലെ സീനിയർ ടെക്‌നീഷൻ ആണ് നസീർ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദും, വൈസ് പ്രിൻസിപ്പൾ ഡോ.സബൂറാ ബീഗവും ചേർന്ന് വീൽ ചെയറുകൾ ഏറ്റുവാങ്ങി. ആരോഗ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജെസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1983 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എം.നസീർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ജോലിക്കിടയിൽ വിവിധ മെഡിക്കൽ കോളേജുകളിൽ സ്ഥലം മാറി പോയെങ്കിലും കൂടുതൽ കാലവും ഇവിടെയാണ് ജോലി ചെയ്തത്. ഇക്കാലയളവിൽ ഇവിടെയെത്തുന്ന രോഗികളുടെ അടിസ്ഥാന ആവശ്യമായ വീൽ ചെയറിന്റെ അഭാവം മനസിലായാണ് വിരമിക്കലിന്റെ ഭാഗമായി താൻ വീൽ ചെയറുകൾ സംഭാവന നൽകിയതെന്ന് നസീർ പറഞ്ഞു. ആശുപത്രിയിലെ അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കി ഇങ്ങനെ സംഭാവന ചെയ്ത നസീറിന്റെ കാഴ്ചപ്പാട് മറ്റ് ജീവനക്കാർക്കും മാതൃകയാക്കാമെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP