Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനാലാമത് ദേശീയ നാടകോത്സവം 16 മുതൽ 21 വരെ കോഴിക്കോട്ട്

തിരുവനന്തപുരം: പതിനാലാമത് ദേശീയ നാടകോത്സവം പിആർഡിയുടെ ആഭിമുഖ്യത്തിൽ 16 മുതൽ 21 വരെ കോഴിക്കോട് നടക്കും. സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം ടി വാസുദേവൻ നായർ മുഖ്യാതിഥിയും കാവാലം നാരായണ പണിക്കർ മുഖ്യപ്രഭാഷകനും ആയിരിക്കും.

ഒരു ദിവസം മൂന്ന് നാടകങ്ങൾ എന്ന നിലയിൽ ആറുദിവസങ്ങളിലായി 18 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഹിന്ദി, ബംഗാളി, മണിപ്പൂരി, രാജസ്ഥാനി, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള 18 നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. നാടകോത്സവത്തിനു മുന്നോടിയായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാതല നാടകമേളയും നടത്തും. തെരഞ്ഞെടുത്ത 12 നാടകങ്ങൾ ജില്ലാതല നാടകമേളയിൽ അവതരിപ്പിക്കും. ദേശീയ നാടകോത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര, നാടക സംവിധായകരുമായി മുഖാമുഖം, വിവിധ നാടകവിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, നാടക സംബന്ധിയായ ഫിലിമുകളുടെ പ്രദർശനം, നാടക ഗാനാവതരണം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP