Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൃതദേഹം എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്ന് ഡോക്ടറുടെ കർക്കശം; ആംബുലൻസ് കിട്ടാതെ മൃതദേഹം പിക്കപ്പ് വാനിൽ കൊണ്ടുപോകേണ്ടിവന്ന സംഭവം; ദേശിയ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു; മേഖലയിൽ ആംബുലൻസ് കുറവെന്ന കാര്യം അറിയിച്ചിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

മൃതദേഹം എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്ന് ഡോക്ടറുടെ കർക്കശം; ആംബുലൻസ് കിട്ടാതെ മൃതദേഹം പിക്കപ്പ് വാനിൽ കൊണ്ടുപോകേണ്ടിവന്ന സംഭവം; ദേശിയ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു; മേഖലയിൽ ആംബുലൻസ് കുറവെന്ന കാര്യം അറിയിച്ചിട്ടും നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് കിട്ടാത്തതിനാൽ മൃതദേഹം പിക്കപ്പ് വാനിൽ കൊണ്ടുപോവേണ്ടി വന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഡൽഹി സ്വദേശി വിപിനാണ് പരാതി നൽകിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ രാജുവിന്റെ മൃതദേഹമാണ് പിക്കപ്പ് വാനിൽ വീട്ടിലേക്ക് കൊണ്ടുപോവേണ്ടി വന്നത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്, പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഏലപ്പാറ സ്വദേശി രാജു മരിച്ചത്. ആശുപത്രിയിൽ നിന്ന് 6 കിലോമീറ്റർ അകലെ പള്ളിക്കുന്ന് പുതുവലിൽ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ആശുപത്രി വക ആംബുലൻസ് അപകടത്തിൽ പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ പോയി എന്ന മറുപടിയാണു നാട്ടുകാർക്കു ലഭിച്ചത്. 300 മീറ്റർ അകലെയുള്ള പീരുമേട് അഗ്‌നിശമനസേനാ വിഭാഗത്തിന്റെ ആംബുലൻസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാൻ നൽകുന്നതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയും ലഭിച്ചത്.

സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിട്ടും ആംബുലൻസ് കിട്ടിയില്ല. തുടർന്ന് നാട്ടുകാർ പിക്കപ് ജീപ്പ് വരുത്തി പള്ളിക്കുന്ന് പുതുവേലിലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ മൃതദേഹം എത്തിക്കുകയായിരുന്നു. ഒറ്റയ്ക്ക് കഴിയുകയായിരുന്ന രാജുവിനെ അവശനിലയിൽ കണ്ടതിനെ തുടർന്ന് 10 ദിവസം മുൻപ് നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത ബന്ധുക്കൾ ഇല്ലാത്ത രാജുവിന്റെ മൃതദേഹം നാട്ടുകാർ ഏറ്റെടുത്ത ശേഷം കുട്ടിക്കാനത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP