Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാഷണൽ ഇൻഡിവുഡ് എക്‌സലൻസ് അവാർഡ് ഡോ. പുനലൂർ സോമരാജന്; ഗാന്ധിഭവൻ സെക്രട്ടറിക്കുള്ള പുരസ്‌കാരനേട്ടം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം

നാഷണൽ ഇൻഡിവുഡ് എക്‌സലൻസ് അവാർഡ് ഡോ. പുനലൂർ സോമരാജന്; ഗാന്ധിഭവൻ സെക്രട്ടറിക്കുള്ള പുരസ്‌കാരനേട്ടം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം

പത്തനാപുരം: ആജീവനാന്ത ജീവകാരുണ്യ സേവനത്തിനുള്ള ഈ വർഷത്തെ നാഷണൽ ഇൻഡിവുഡ് എക്സലൻസ് അവാർഡ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് സമ്മാനിച്ചു. തെലങ്കാന ഗവൺമെന്റും ഇൻഡിവുഡ് പ്രൊജക്റ്റും സംയുക്തമായി ഏർപ്പെടുത്തിയതാണീ അവാർഡ്.

ഹൈദരബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യം ബെനഗലാണ് അവാർഡ് സമ്മാനിച്ചത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ആദിത്യ ബിർല ഗ്രൂപ്പ്, അദാനി ഫൗണ്ടേഷൻ, പി.വി.ആർ സിനിമാസ്, എസ്സാർ ഫൗണ്ടേഷൻ അപ്പോളോ ഹോസ്പിറ്റൽ, യെസ് ഫൗണ്ടേഷൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളും പ്രവർത്തന മികവിനുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

പ്രൊജക്ട് ഇൻഡിവുഡിന്റെ ഭാഗമായി ഈ മാസം 24 മുതൽ 27 വരെ സംഘടിപ്പിച്ച ഫിലിം കാർണിവലിനോടനുബന്ധിച്ചായിരുന്നു സമ്മാനദാനം. 80 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രതിനിധികൾ കാർണിവലിൽ സംബന്ധിച്ചു.

2000 ഇന്ത്യൻ കോർപ്പറേറ്റുകളുടെയും ശതകോടീശ്വരന്മാരുടെയും കൺസോർഷ്യം സംഘടിപ്പിച്ചിട്ടുള്ള പത്ത് ബില്ല്യൻ ഡോളറിന്റെ പദ്ധതിയാണ് പ്രൊജക്ട് ഇൻഡിവുഡ്. അടുത്ത അഞ്ചുവർഷത്തിനകം ഇന്ത്യൻ ചലച്ചിത്രവ്യവസായത്തെ ഹോളിവുഡിന് മുകളിൽ പ്രതിഷ്ഠിക്കുകയാണ് പ്രൊജക്ടിന്റെ ലക്ഷ്യം. ഡാം 999 എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകനും പ്രമുഖ നാവിക ശിൽപിയും മലയാളിയുമായ സോഹൻ റോയിയാണ് പ്രോജക്ടിന് നേതൃത്വം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP