Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്; ഒരു പ്രവർത്തിക്ക് 20 പേർ എന്ന വ്യവസ്ഥ മാറ്റി; ആവശ്യമായ തൊഴിലാളികളെ ഉൾപ്പെടുത്താം; തൊഴിലിടത്തിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലുറപ്പ് ജോലിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഒരു പ്രവൃത്തിക്ക് പരമാവധി 20 പേർ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ഇനി ഓരോ പ്രവൃത്തിക്കും ആവശ്യമായ തൊഴിലാളികളെ മസ്റ്റർ റോളിൽ ഉൾപ്പെടുത്താം. എന്നാൽ ജോലിസ്ഥലത്ത് അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല.സാമൂഹിക അകലം പാലിച്ച് തൊഴിലിടങ്ങളിൽ ചിതറിനിന്ന് ജോലിചെയ്യണം. ബ്രേക്ക് ദ ചെയിൻ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ജോലികൾ പൂർണമായും ഏറ്റെടുത്ത് ആവശ്യക്കാരായ മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകാൻവേണ്ടിയാണ് ഇളവ് അനുവദിച്ചത്.

തൊഴിലുറപ്പിലൂടെ ഗ്രാമീണ കുടുംബങ്ങൾക്ക് സാമ്പത്തികപിന്തുണ നൽകാൻ പദ്ധതി നടത്തിപ്പിന്റെ വേഗംകൂട്ടും. അവിദഗ്ധ വേതനവിതരണത്തിന് ഒന്നാം ഗഡുവായി കേന്ദ്രം നൽകിയ 207 കോടി രൂപ എത്രയുംപെട്ടെന്ന് അർഹതപ്പെട്ട കുടുംബങ്ങൾക്ക് നൽകും.

ലോക് ഡൗണിൽ തൊഴിലുറപ്പിന് ഇളവുനൽകിയതോടെ സംസ്ഥാനത്ത് ഏപ്രിൽ 24-ന് പ്രവൃത്തികൾ തുടങ്ങിയതാണ്. എന്നാൽ ഒരു ജോലിക്ക് പരമാവധി 20 പേരേ പാടുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നതിനാൽ വളരെക്കുറച്ച് തൊഴിൽദിനങ്ങൾ മാത്രമാണ് നൽകാൻ സാധിച്ചത്. ഇതുസംബന്ധിച്ച് പുറത്തിറക്കിയ കത്തുകളും നിർദേശങ്ങളും താഴേത്തട്ടിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് പരാതിയുയരുകയും ചെയ്തു. കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രാധാന്യം നൽകുന്ന പദ്ധതി നടത്തിപ്പിന് വേണ്ടത്ര വേഗം കൈവരിക്കാനായില്ല.

2020-21 സാമ്പത്തികവർഷത്തേക്ക് കേരളത്തിന് അനുമതിനൽകിയ എട്ടുകോടി തൊഴിൽദിനങ്ങൾ ഡിസംബറിനുമുൻപ് നൽകാനാണ് തീരുമാനം. കേന്ദ്രത്തിന്റെ കോവിഡ് പാക്കേജിൽ കൂടുതൽ തുക വകയിരുത്തിയതിനാൽ കേരളത്തിന് നാലുകോടി തൊഴിൽദിനങ്ങൾകൂടി ലഭിക്കും. ഇത് അടുത്തവർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിർവഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP