Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിയും പ്രകൃതിയോട് ക്രൂരതയെങ്കിൽ ശക്തമായ തിരിച്ചടി എന്നോർമ്മിപ്പിക്കുന്ന സൂചന; ആനമൂളയിലെ ജനവാസ കേന്ദ്രത്തിന് മുകളിൽ ഒന്നര കിലോമീറ്റർ നീളത്തിൽ മല വിണ്ടുകീറിയതിന് പിന്നാലെ ജനം ഭീതിയിൽ; മലയുടെ താഴെ ഭാഗത്ത് പാറപൊട്ടിക്കലും മണ്ണെടുക്കലും വ്യാപകമായിരുന്നുവെന്നും നാട്ടുകാർ

ഇനിയും പ്രകൃതിയോട് ക്രൂരതയെങ്കിൽ ശക്തമായ തിരിച്ചടി എന്നോർമ്മിപ്പിക്കുന്ന സൂചന; ആനമൂളയിലെ ജനവാസ കേന്ദ്രത്തിന് മുകളിൽ ഒന്നര കിലോമീറ്റർ നീളത്തിൽ മല വിണ്ടുകീറിയതിന് പിന്നാലെ ജനം ഭീതിയിൽ; മലയുടെ താഴെ ഭാഗത്ത്  പാറപൊട്ടിക്കലും മണ്ണെടുക്കലും വ്യാപകമായിരുന്നുവെന്നും നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

മണ്ണാർക്കാട്: മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് ശക്തമായ തിരിച്ചടി നേരിടുന്ന ദൃശ്യമാണ് നാമിപ്പോൾ കാണുന്നത്. കേരളം വീണ്ടും പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന വേളയിലാണ് ആനമൂളിയിൽ മല ഒന്നര കിലോ മീറ്റർ നീളത്തിൽ വിണ്ടു കീറിയെന്ന വാർത്തയും പുറത്ത് വരുന്നത്. ഇതോടെ മലയ്ക്ക് താഴ്ഭാഗത്ത് താമസിക്കുന്ന നൂറിലധികം കുടുംബങ്ങൾ ഭീതിയിലാണ്. ആനമൂളി ചെരിപ്പു കമ്പനിക്ക് മേൽഭാഗത്താണ് സംഭവം. ഇവിടെ വനപ്രദേശത്തിന് ഉള്ളിലുള്ള നേർച്ചപ്പാറ മലയിലാണ് 20 ഏക്കർ സ്ഥലത്ത് മല പിളർന്നത്.

ഇവിടെ വലിയ മരങ്ങൾ കടപുഴകി വീഴുകയും വൻ പാറകൾക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു. ചെങ്കുത്തായ മലയിൽ വിള്ളലുണ്ടായ ഭാഗത്ത് ഒന്നര അടിയോളം ഭൂമി താഴ്ന്ന നിലയിലാണ്. ഭൂചലനം ഉണ്ടായതു പോലെയാണു പ്രദേശം. സ്ഥാനംതെറ്റി അലങ്കോലമായി കിടക്കുന്ന പാറക്കൂട്ടങ്ങളും കടപുഴകിയ മരങ്ങളും പരന്നു കിടക്കുകയാണ്. മലയുടെ താഴെനിന്നു മുകളിലേക്കു നെടുനീളെയാണു പിളർന്നത്. മഴ പെയ്താൽ വിള്ളലിലൂടെ വെള്ളം ഭൂമിയിലേക്ക് ആണ്ടിറങ്ങാനുള്ള സാധ്യതയുണ്ട്. ഇളകി നിൽക്കുന്ന കൂറ്റൻ പാറകൾ ഉരുണ്ടിറിങ്ങാനുള്ള സാധ്യത ഏറെയാണ്.

വിണ്ടു കീറിയ മലയുടെ താഴ്ഭാഗത്തു സ്വകാര്യ എസ്റ്റേറ്റുകളും റോഡിനു താഴെ നൂറ് കുടുംബങ്ങളും താമസിക്കുന്നുണ്ട്. അര കിലോമീറ്റർ അപ്പുറത്താണ് ആനമൂളി ആദിവാസി കോളനി. മലയുടെ താഴ്ഭാഗത്തു വ്യാപകമായി പാറപൊട്ടിക്കലും മണ്ണെടുക്കലും നടത്തിയിരുന്നതായി നാട്ടുകാർ ആരോപിച്ചു. ഇന്നലെ വിറകിനു പോയ ആദിവാസികളാണു മല വിണ്ടു കീറിയ വിവരം പുറത്തറിയിച്ചത്. ഇവർ പറഞ്ഞതനുസരിച്ചു വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP