Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഗ്‌നനാക്കി 50 പുഷ് അപ് എടുപ്പിച്ചു; തുടർന്നു നൂറ് സിറ്റ് അപ്; ദാഹിച്ചാൽ വെള്ളം നൽകുന്നത് അടപ്പിൽ; നിർബന്ധിച്ച് മദ്യവും കുടിപ്പിച്ചുവെന്നും നാട്ടകം പോളിടെക്നിക് കോളജിൽ ആറുമണിക്കൂർ റാഗിങ്ങിനിരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന അവിനാശ്; എട്ടു വിദ്യാർത്ഥികൾക്കു സസ്പെൻഷൻ

നഗ്‌നനാക്കി 50 പുഷ് അപ് എടുപ്പിച്ചു; തുടർന്നു നൂറ് സിറ്റ് അപ്; ദാഹിച്ചാൽ വെള്ളം നൽകുന്നത് അടപ്പിൽ; നിർബന്ധിച്ച് മദ്യവും കുടിപ്പിച്ചുവെന്നും നാട്ടകം പോളിടെക്നിക് കോളജിൽ ആറുമണിക്കൂർ റാഗിങ്ങിനിരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന അവിനാശ്; എട്ടു വിദ്യാർത്ഥികൾക്കു സസ്പെൻഷൻ

തൃശൂർ: 'സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വസ്ത്രം അഴിപ്പിച്ചശേഷം അൻപത് പുഷ്അപ് എടുക്കാൻ നിർബന്ധിച്ചു. പുഷ്അപ് എടുക്കുന്നതിനിടെ പല തവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടർന്നു. പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു. പിന്നീട് ശുചിമുറിയിൽ എത്തിച്ചശേഷം തലയിലൂടെ അരമണിക്കൂറിലേറെ തണുത്ത വെള്ളം ഒഴിച്ചു ' - പറയുന്നത് നാട്ടകം പോളിടെക്‌നിക് കോളജിൽ സീനിയേഴ്‌സിന്റെ ക്രൂര റാഗിംഗിന് ഇരയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാർത്ഥി അവിനാഷ്. സീനിയേഴ്‌സ് നിർബന്ധിച്ചു കുടുപ്പിച്ച മദ്യത്തിലെ വിഷാംശമൂലം വൃക്ക തകരാറിലായി ഗുരുതരാവസ്ഥയിലാണ് ഈ പതിനേഴുകാരൻ.

ഒന്നാം വർഷ മെക്കാനിക്കൽ ഡിപ്ലോമാ കോഴ്‌സിനായി ഓഗസ്റ്റിലാണ് അവിനാഷ് ചേർന്നത്. കഴിഞ്ഞ രണ്ടിനാണ് അവിനാശടക്കമുള്ള ഒന്നാം വർഷ വിദ്യാർത്ഥികൾ റാംഗിനിരയായത്. രാത്രി ഹോസ്റ്റൽ മുറിയിൽ എത്തിയ സീനിയർ വിദ്യാർത്ഥികൾ തന്നെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ഈ മുറിയിൽ ഒന്നിലധികം ഒന്നാം വർഷ വിദ്യാർത്ഥികളെ പൂർണ നഗ്‌നരാക്കി നിർത്തിയിരുന്നു. തങ്ങളെ ആറു മണിക്കൂർ നിർബന്ധിച്ചു വ്യായാമം ചെയ്യുപ്പിക്കുകയായിരുന്നുവെന്ന് അവിനാശ് പ്രമുഖ ചാനലിനോടു പറഞ്ഞു. ചിലർ ശർദ്ദിക്കാൻ തുടങ്ങി. തളർന്നുവീണവരെ എഴുന്നേൽപ്പിച്ച് അര മണിക്കൂറോളം ഒറ്റക്കാലിൽ നിർത്തി. ദാഹിച്ചു വലയുമ്പോൾ കുപ്പിയുടെ അടപ്പിനുള്ളിൽ ഇത്തിരി വെള്ളം നല്കും. ഇതിനിടെ നിർബന്ധിച്ച് മദ്യവും കുടിപ്പിച്ചു. ഒമ്പതരയ്ക്കു തുടങ്ങിയ റാഗിങ് പുലർച്ചെ മൂന്നരയ്ക്കാണ് അവസാനിപ്പിച്ചത്.

ശരീരത്തിന്റെ പല ഭാഗത്തും വേദന അനുഭവപ്പെട്ടതോടെ പിറ്റേന്ന് രാവിലെ തന്നെ അവിനാശ് വീട്ടിലേക്കു മടങ്ങി. സ്വയം വ്യായാമം ചെയ്തതുമൂലമാണ് ശരീരവേദനയെന്നാണ് വീട്ടുകാരോടു പറഞ്ഞത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരുക്കേറ്റിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മദ്യത്തിൽ കലർന്ന വിഷമാണ് അവിനാശിന്റെ വൃക്ക തകരാറിലാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

റാംഗിന് നടത്തിയ എട്ട് സീനിയർ വിദ്യാർത്ഥികളെ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്തു. അവിനാശിനൊപ്പം റാഗിംഗിന് ഇരയായ എറണാകുളത്തുനിന്നുള്ള മറ്റൊരു വിദ്യാർത്ഥിയും ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടു സീനിയർ വിദ്യാർത്ഥികളും പുറത്തുനിന്നുള്ള ഒരാളും ചേർന്നാണ് റാഗിങ് നടത്തിയതെന്ന് പൊലീസിനു മൊഴി നല്കിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് കേസ് ചിങ്ങവനം പൊലീസിനു കൈമാറി. മൂന്നാം വർഷ വിദ്യാർത്ഥികളായ അഭിലാഷ്, മനു, രണ്ടാം വർഷ വിദ്യാർത്ഥികളായ നിധിൻ, പ്രവീൺ, ശരൺ, ജെറിൻ, ജയപ്രകാശ് എന്നിവർക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരം ചിങ്ങവനം പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതായി പോളിടെക്‌നിക് കോളജ് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP