Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജാക്കാട് യുവാവ് പിടിയിലായത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന്; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്കൊപ്പം കഴിയുന്ന പ്രതി കുട്ടിയെ പീഡിപ്പിച്ചത് അനുജന്റെ മുൻപിൽ വച്ച്; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

രാജാക്കാട് യുവാവ് പിടിയിലായത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന്; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്കൊപ്പം കഴിയുന്ന പ്രതി  കുട്ടിയെ പീഡിപ്പിച്ചത്  അനുജന്റെ മുൻപിൽ വച്ച്; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

രാജാക്കാട്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം പുത്തൻപുരയ്ക്കൽ അഭിലാഷിനെ(30)യാണ് രാജാക്കാട് സിഐ. എച്ച്.എൽ.ഹണി, എസ്‌ഐ. പി.ഡി.അനൂപ്‌മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘം അറസ്റ്റുചെയ്തത്.

രാജാക്കാട് കള്ളിമാലിക്കു സമീപം ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കൊപ്പം കഴിയുന്ന പ്രതി, അയൽവാസിയായ കുട്ടിയെ അനുജന്റെ മുൻപിൽ പീഡിപ്പിച്ചെന്നാണു പരാതി. കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

അതേസമയം ഒരാഴ്ചയ്ക്ക് മുൻപ് മലപ്പുറം കൽപകഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് നൽകിയാണ് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദിനം പ്രതി കുട്ടികൾക്കെതിരെയുള്ള ആക്രമണം തടയുന്നതിനായി നടപടി ശക്തമാക്കാൻ ഒരുങ്ങുകയാണ് പൊലീസ് വൃത്തങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP