Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗതിനിർണ്ണയത്തിനുള്ള ഇന്ത്യയുടെ നാവിക് ശൃംഖലയിലേക്ക് പുതിയ ഉപഗ്രഹം; 221 കോടി ചെലവിട്ട ഐ.ആർ.എൻ.എസ്.എസ്. 1 എച്ച് എന്ന ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നും 31ന് പറന്നുയരും

ഗതിനിർണ്ണയത്തിനുള്ള ഇന്ത്യയുടെ നാവിക് ശൃംഖലയിലേക്ക് പുതിയ ഉപഗ്രഹം; 221 കോടി ചെലവിട്ട ഐ.ആർ.എൻ.എസ്.എസ്. 1 എച്ച് എന്ന ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നും 31ന് പറന്നുയരും

തിരുവനന്തപുരം: ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രമായ നാവിക് ഉപഗ്രഹ ശൃംഖലയിലേക്ക് പുതിയ ഉപഗ്രഹം 31ന് വിക്ഷേപിക്കും. ഏഴംഗ നാവിക് ശൃംഖലയിലെ കേടായ ഒന്നിന് പകരമുള്ള പുതിയ ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നും വ്യാഴാഴ്ച പറന്നുയരും.

221 കോടി ചെലവിട്ട് വിക്ഷേപിക്കുന്ന ഐ.ആർ.എൻ.എസ്.എസ്. 1 എച്ച്. എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണ വാഹനം പി.എസ്.എൽ. വി. സി 39 ആണ്. 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലായിരിക്കും ഈ ഉപഗ്രഹം സ്ഥാപിക്കുക.

ഗതിനിർണ്ണയ സംവിധാനത്തിന് തുടക്കമിട്ട് ആദ്യം വിക്ഷേപിച്ച ഐ.ആർ.എൻ.എസ്.എസ് - ഒന്ന് എന്ന ഉപഗ്രഹത്തിനാണ് തകരാറുണ്ടായത്. ഇതിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്‌ളോക്കുകളും പ്രവർത്തിക്കുന്നില്ല. ഇത് നാവിക് ഉപയോഗിച്ചുള്ള സ്ഥാന നിർണയത്തിന്റെ കൃത്യതയെ ബാധിക്കും. ക്‌ളോക്കുകൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നാവികിന്റെ പൂർണ്ണതോതിലുള്ള പ്രവർത്തനം ജനുവരി മുതൽ നിറുത്തി വച്ചിരിക്കുകയാണ്.

അടുത്തവർഷം ആദ്യം നാവികിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കാനിരിക്കെയാണ് തിരക്കിട്ട് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 1420 കോടി ചെലവിട്ട് കഴിഞ്ഞവർഷം ഇന്ത്യ യാഥാർത്ഥ്യമാക്കിയ നാവിക് ഗതിനിർണ്ണയ സംവിധാനം അമേരിക്കയുടെ ജി.പി.എസ്, റഷ്യയുടെ ഗ്‌ളാസ്‌നോസ്, യൂറോപ്പിന്റെ ഗലീലിയോ തുടങ്ങിയവയെ അപേക്ഷിച്ച് കൂടുതൽ കൃത്യതയാർന്നതാണ്.

ഇന്ത്യയുടെ 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നാവികിന്റെ ദൃശ്യപരിധിയിൽ വരും. ഏഴ് ഉപഗ്രഹങ്ങളും ഭൂമിയിൽ രണ്ട് സ്റ്റേഷനുകളുമായി സുശക്തമായ സംവിധാനം. 24 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ആഗോള ഗതിനിർണ്ണയ സംവിധാനം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഐ.എസ്.ആർ.ഒ.

കരയിൽ വാഹനങ്ങൾക്കും കടലിൽ കപ്പലുകൾക്കും ആകാശത്ത് വിമാനങ്ങൾക്കും ഗതാഗതത്തിന് ദൃശ്യ, ശ്രവ്യ ഗതിനിർണ്ണയ സേവനം. ദുരന്തനിവാരണ സേവനം കാണാതാകുന്ന കപ്പലുകളെ തെരയാം തുടങ്ങിയവയാണ് ഇതുകൊണ്ടുള്ള പ്രയോജനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP