Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂർത്തി അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ

എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂർത്തി അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ

ബംഗളുരു: എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂർത്തി(67) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു.

നിരവധി നോവലുകളും കഥകളും ആത്മീയ പുസ്തകങ്ങളും നയനിയുടേതായി പുറത്തുവന്നിട്ടുണ്ട്. മിക്ക നോവലുകൾക്കും പുരസ്‌കാരങ്ങളും ലഭിച്ചു. വിജയ്, നീലിമ, ബൊമ്മരിലു മാസികകളിൽ സബ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെതായി മൂന്നു മാസികകളും പുറത്തിറക്കി.

'യാമിനി കുന്തലാലു' എന്ന പേരിൽ 23-ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നോവൽ പുറത്തിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP