Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഫ്ബിയുടെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി; തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാത്തതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും പി കെ കൃഷ്ണദാസ്; പാലായിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും എൻഡിഎ സ്ഥാനാർത്ഥി ജയിക്കുക മികച്ച ഭൂരിപക്ഷത്തിൽ എന്നും ബിജെപി നേതാവ്

കിഫ്ബിയുടെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി; തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാത്തതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും പി കെ കൃഷ്ണദാസ്; പാലായിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും എൻഡിഎ സ്ഥാനാർത്ഥി ജയിക്കുക മികച്ച ഭൂരിപക്ഷത്തിൽ എന്നും ബിജെപി നേതാവ്

പ്രകാശ് ചന്ദ്രശേഖർ

പാലാ: കിഫ്ബിയുടെ മറവിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. കിഫ്ബിയുടെ വരവ് ചെലവ് കണക്കുകൾ സി എജി യെ കാണിക്കുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ കോടിക്കണക്കിനു രൂപയുടെ അഴിമതിയുണ്ടോ എന്ന് ബിജെപി സംശയിക്കുന്നുവെന്ന് കൃഷ്ണദാസ് പറഞ്ഞു.

കോടിക്കണക്കിനു രൂപ വിദേശങ്ങളിൽ നിന്നും സ്വദേശത്തു നിന്നും സമാഹരിച്ചിട്ടുണ്ട്. എന്നാൽ കണക്കുകൾ സിഎജിയെ കാണിക്കാൻ തയാറല്ല. അതുപോലെ തൊഴിലുറപ്പു പദ്ധതി സോഷ്യൽ ഓഡിറ്റിനു വിധേയമാക്കുന്നില്ല. ഇക്കാര്യത്തിൽ കേരളം മാത്രമാണ് സോഷ്യൽ ഓഡിറ്റിനു തയാറാകാത്ത സംസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രാഞ്ച് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ അഴിമതി നടക്കുകയാണ്. ഇതിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നുവെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാത്തതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണം. ഇതു സംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതായി അദ്ദേഹം ആരോപിച്ചു. വൈറ്റില പാലത്തിലും അഴിമതിയുണ്ട്. അതു കൊണ്ട് ഇരുമുന്നണികളും രാഷ്ട്രീയക്കാരെ അഴിമതിയിൽ നിന്ന് ഒഴിവാക്കാനുള്ള അഡ്ജസ്റ്റ്‌മെന്റുകൾ അണിയറയിൽ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പാലായിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൃഷ്ണദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശബരിമല വിഷയവും തെരഞ്ഞെടുപ്പിൽ ഘടകമാകുമെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയ്ക്കായിരിക്കും ശബരിമല വിഷയം അനുകൂലമാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കുന്നതിൽ ബിജെപി ഇടപെട്ടില്ലെന്ന ആരോപണം അദ്ദേഹം തള്ളി. തുഷാറിനെ ബോധപൂർവം കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP