Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`രാജ്യം ദീപാവലി ആഘോഷിച്ചപ്പോൾ കേരളം സമരപന്തലിൽ`; വിശ്വാസികളുടെ വികാരം മാനിക്കാത്ത പിണറായി സർക്കാറിന്റെ അന്ത്യം ഉടൻ എന്ന് വി എസ്. യദ്യൂരപ്പ; ശബരിമല വിഷയത്തിൽ ഇടത്പക്ഷവും കോൺഗ്രസും കേരളത്തെ വഞ്ചിച്ചു; എൻ.ഡി.എ.യുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം

`രാജ്യം ദീപാവലി ആഘോഷിച്ചപ്പോൾ കേരളം സമരപന്തലിൽ`; വിശ്വാസികളുടെ വികാരം മാനിക്കാത്ത പിണറായി സർക്കാറിന്റെ അന്ത്യം ഉടൻ എന്ന് വി എസ്. യദ്യൂരപ്പ; ശബരിമല വിഷയത്തിൽ ഇടത്പക്ഷവും കോൺഗ്രസും കേരളത്തെ വഞ്ചിച്ചു; എൻ.ഡി.എ.യുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം

രഞ്ജിത്ത് ബാബു

കാസർഗോഡ്: കേരളത്തിലെ വിശ്വാസികൾ ധർമ്മയുദ്ധത്തിലാണെന്നും വിശ്വാസികളുടെ വികാരം മാനിക്കാതെ മുന്നോട്ട് പോകുന്ന സർക്കാറിന്റെ അന്ത്യം ഉടൻ കുറിക്കുമെന്നും ബിജെപി. നേതാവും കർണ്ണാടക പ്രതിപക്ഷ നേതാവുമായ വി എസ്. യദ്യൂരപ്പ. ബിജെപി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർഗോഡ് മധൂർ മദനേന്തേശ്വര ക്ഷേത്രത്തിന് സമീപം സമീപത്തു നിന്നായിരുന്നു ശബരിമല സംരക്ഷണ രഥയാത്രയുടെ തുടക്കം. ജാഥാ ലീഡർമാർക്ക് രഥയാത്രയുടെ ധർമ്മദണ്ഡ് കൈമാറിയാണ് യദ്യൂരപ്പ ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്. രാജ്യമൊട്ടാകെ ദീപാവലി ആഘോഷിക്കുന്ന വേളയിൽ കേരള ജനത വിശ്വാസ - ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള ധർമ്മ സമരത്തിലാണ്. ശബരിമല വിഷയത്തിൽ ഇടതു പക്ഷവും വലത് പക്ഷവും കേരള ജനതയെ വഞ്ചിക്കുകയാണ്. ഹിന്ദുക്കളുടെ ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്ന് യദ്യൂരപ്പ ആരോപിച്ചു.

ചടങ്ങിൽ പ്രസംഗിച്ച ജാഥാ ലീഡർ പി.എസ്. ശ്രീധരൻ പിള്ള എ.കെ.ജി.യും നായനാറും ശ്രമിച്ചു പരാജയപ്പെട്ടിടത്ത് പിണറായിക്ക് വിജയിക്കാനാവില്ലെന്ന് പറഞ്ഞു. സിപിഎം. നെ ഇപ്പോൾ വിഷാദ രോഗം ബാധിച്ചിരിക്കയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി. നേതാവ് ഒ. രാജഗോപാൽ എം.എൽ. എ.ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബിജെപി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സ്വാമീ പരിപൂർണ്ണാനന്ദ , തുഷാർ വെള്ളാപ്പള്ളി, കർണാടക എം. പി. നളിൻ കുമാർ കട്ടീൽ, കർണ്ണാടകത്തിലെ എംഎൽഎ .മാർ, മറ്റ് എൻ.ഡി.എ. നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബിജെപി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP