Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; സംഘത്തിലെ പ്രധാനകണ്ണി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല :സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ.കല്ലൂപ്പാറ കടമാൻകുളം കല്ലികുഴിയിൽ വീട്ടിൽ സന്തോഷിന്റെ മകൻ ശരത് ( 22 ) ആണ് പിടിയിലായത്. കല്ലൂപ്പാറ എഞ്ചിനിയറിങ് കോളേജിന് സമീപം കച്ചവടം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൈ തുടർന്നായിരുന്നു അറസ്റ്റ്.

ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇയാളെ ചോദ്യം ചെയ്തതിൽ തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും ഇവർ കഞ്ചാവ് എത്തിച്ചിരുന്നത് . തുടർന്ന് ഓടി രക്ഷപെട്ട ബിബി പ്രവീൺ എന്നിവരുെടെ വീടുകൾ കേരന്ദീകരിച്ച് നടത്തിയ തിരച്ചിനിടയിൽ ഒരു കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തി. മൂവരും കഞ്ചാവ് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാ.ലും മോഷണ കേസ്സുകളിലും പ്രതികളാണ്.

ജില്ലാ പൊലീസ് മേധാവി ജി.ജയദേവന്റെ നിർദ്ദേശാനുസരണം കീഴ്‌വായ്പൂര് എസ്സ്.എച്ച്. ഒ സഞ്ജയ് സി.റ്റി, തിരുവല്ല എസ്സ്.എച്ച്. ഒ പി ആർ സന്തോഷ്, ഷാഡോ ടീം അംഗങ്ങളായ എസ്സ് ഐ ആർ .എസ്സ്. രഞ്ജു , എ എസ്സ് ഐ മാരായ ഹരികുമാർ , അജികുമാർ ആർ, സി.പി. ഒമാരായ ശ്രീരാജ് , സുജിത്ത്, അൻസീം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വരും ദിവസങ്ങളിലും ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന തടയുന്നതിന്റെ ഭാഗമായി റെയ്ഡുകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP