Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ബോംബേറ് കേസ്; ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി പിടിയിൽ; അറസ്റ്റിലായത് നെടുമങ്ങാട് സ്വദേശി അഭിജിത്ത്; പ്രതിയെ പിടികൂടിയത് തേക്കടയിൽ നിന്ന്

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ബോംബേറ് കേസ്; ഒരു ആർഎസ്എസ് പ്രവർത്തകൻ കൂടി പിടിയിൽ; അറസ്റ്റിലായത് നെടുമങ്ങാട് സ്വദേശി അഭിജിത്ത്; പ്രതിയെ പിടികൂടിയത് തേക്കടയിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ അഭിജിത്താണ് പൊലീസിന്റെ പിടിയിലായത്. നേരത്തെ സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റിലായിരുന്നു. കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാതെ തള്ളിയിരുന്നു. പ്രവീണിൽ നിന്ന ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പിടികൂടാൻ കഴിഞ്ഞതെന്ന് പൊലീസ്. നെടുമങ്ങാട് തേക്കടയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.

ഇത്തരത്തിൽ ഗൗരവമേറിയ കേസുകൾ മുൻകൂർ ജാമ്യം നൽകാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ആർഎസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീൺ ആണ് നേരത്തെ അറസ്റ്റിലായത്. തമ്പാനൂർ റെയിൽ വേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. പാർട്ടിയിൽ നിന്നു തന്നെയാണ് വിവരം ചോർന്നതെന്നാണ് വിവരം. തമ്പാനൂർ റെയിൽ സ്റ്റേഷനിൽ എത്തി മറ്റൊരിടത്തേക്ക് പോവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളെ നെടുമങ്ങാട് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞെതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന് ശേഷം പോയ ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ ആർഎസ്എസ് കേന്ദ്രങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നെന്നാണ് വിവരം. ഇതിനിടെയാണ് രഹസ്യവിവരം ലഭിക്കുകയും അറസ്റ്റ് നടപടികളിലേക്ക് നീങ്ങുകയും ചെയ്തത്. രാവിലെ മുതൽ തമ്പാനുരും പരിസരവും നിരീക്ഷണത്തിലായിരുന്നെന്നും പൊലീസ് പറയുന്നു.

നാല് ബോംബുകളായിരുന്നു ഹർത്താലിനിടെ ഉണ്ടായ സിപിഎം ബിജെപി സംഘർഷത്തിനിടെ പ്രവീൺ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ അടുത്തായിരുന്നു ബോംബുകൾ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാർ ചിതറിയോടുകയും ചെയ്തു. തലനാരിഴയ്ക്കാണ് പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. രണ്ടു ബോംബുകൾ സിപിഐ എം മാർച്ചിനു നേരേയും പോയ ഇയാൾക്ക് വേണ്ടി എറിഞ്ഞിതായി വ്യക്തമായിരുന്നു. ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറ് ഉണ്ടായത്. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP