Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിയാലിനെതിരെ ആരോപണവുമായി കരാറുകാരൻ; നടക്കുന്നത് നെടുമ്പാശ്ശേരിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തനമെന്ന് ഖുല്ലാർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്

സിയാലിനെതിരെ ആരോപണവുമായി കരാറുകാരൻ; നടക്കുന്നത് നെടുമ്പാശ്ശേരിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തനമെന്ന് ഖുല്ലാർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്

കൊച്ചി: യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിലുപരിയായി രാജ്യത്തിന്റെ സൽപ്പേരിനു തന്നെ കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള മോശം ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങളാണ് നെടുമ്പാശ്ശേരിയിൽ നടക്കുന്നതെന്നും ഇക്കാര്യത്തിൽ സിയാൽ ഉടൻ ഇടപെടണമെന്നും വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് കരാർ എടുത്തിട്ടുള്ള ഖുല്ലാർ ഹോസ്പിറ്റാലിറ്റി (കെഎച്ച്പിഎൽ) ആവശ്യപ്പെട്ടു. ഈ മേഖലയിലെ ഏറ്റവും ഉയന്ന റോയൽറ്റി നിരക്കുകളിലൊന്നാണ് സിയാൽ ഈടാക്കുന്നതെന്നും എന്നിട്ടും സുഗമമായ ഗ്രൗണ്ട് ഹാൻഡ്‌ലിങ് പ്രവർത്തനങ്ങൾക്ക് സിയാൽ ഒരു പിന്തുണയും നൽകുന്നില്ലെന്നും കെഎച്ച്പിഎൽന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു. 

യാത്രാക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഫ്‌ളെറ്റുകൾക്ക് തുടർച്ചയായ തടസങ്ങൾ, നിയമവിരുദ്ധമായ സമരങ്ങൾ, തൊഴിൽ തടസപ്പെടുത്തൽ തുടങ്ങിയവ സംഭവിക്കുമ്പോഴും വിമാനത്താവള അധികൃതർ അവയ്ക്കു നേരെ കണ്ണടയ്ക്കുന്നതിൽ തങ്ങൾക്ക് ഞെട്ടലുണ്ടെന്ന് കെഎച്ച്പിഎല്ലിന്റെ വക്താക്കൾ പറഞ്ഞു. ഇത്തരം തടസങ്ങൾ ഉണ്ടാകുമ്പോൾ അത്യാവശ്യ സേവന നിയമം (എസൻഷ്യൽ സർവീസ് ആക്റ്റ്) പ്രയോഗിക്കാൻ വകുപ്പുണ്ടെങ്കിലും അധികൃതർ ഇവയ്‌ക്കെല്ലാം മൂകസാക്ഷികളായി തുടരുകയാണ്.

വരുമാനത്തിന്റെ 38%ത്തോളം റോയൽറ്റിയാണ് ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾക്കായി വിമാനക്കമ്പനികളിൽ നിന്ന് സിയാൽ വാങ്ങുന്നത്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണെന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്നും കെഎച്ച്പിഎൽ അധികൃതർ പറഞ്ഞു. എന്നിട്ടും സേവനം നൽകുന്ന സ്ഥാപനത്തിന് ഒരു പിന്തുണയും നൽകുന്നില്ല.

മത്സര ലേലത്തിലൂടെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവന അവകാശം നേടിയതു മുതൽ കടുത്ത സമ്മർദ്ദത്തിലാണ് കെഎച്ച്പിഎൽ കൊച്ചിയിൽ പ്രവർത്തിക്കുന്നത്. ആദ്യദിവസം തന്നെ 30% വേതനവർധനവ് ആവശ്യപ്പെട്ട് തൊഴിൽസമരമുണ്ടായി. കൃത്രിമക്ഷാമം ഉണ്ടാക്കാൻ ജീവനക്കാർ അപ്രത്യക്ഷരായി. ഒരു 8 മണിക്കൂർ ഷിഫ്റ്റിൽ രണ്ടു ഫ്‌ളൈറ്റ് മാത്രമേ കൈകാര്യം ചെയ്യുവെന്ന് ശഠിച്ചും ഓരോ ഫ്‌ളൈറ്റിനും 100 രൂപ അധികശമ്പളം ആവശ്യപ്പെട്ടും അവർ കമ്പനിയെ സമ്മർദ്ദത്തിലാക്കി. സമ്മർദ്ദതന്ത്രങ്ങളിലൂടെയും മന:പ്പൂർവം തെറ്റായ വിവരങ്ങൾ നൽകിയും ചിലപ്പോൾ ഭീഷണിപ്പെടുത്തിയും പുതിയ നിയമനങ്ങൾ തടയാൻ ജീവനക്കാർ ശ്രമിച്ചു വരുന്നു.

ഏതാനും ആവശ്യങ്ങൾ ഉന്നയിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജീവനക്കാർ സമരം ചെയ്തു. റീജിയണൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പു ചർച്ചയിൽ വേതനവർധനവും സൂപ്പർവൈസർമാർക്ക് പ്രത്യേക പാക്കേജും കമ്പനി അംഗീകരിച്ചു. ജീവനക്കാരുമായി വിലപേശിയ ഉദ്യോഗസ്ഥർ കടുത്ത പ്രത്യാഘാതങ്ങളെപ്പറ്റി മുന്നറിയിപ്പു തന്നതാണ് ഇതിനു വഴങ്ങാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഒടുവിൽ വലിയ വേതനവർധനവും ഒഴിവുദിവസങ്ങൾ, മെച്ചപ്പെട്ട ഷിഫ്റ്റ് എന്നിവയ്ക്ക് കമ്പനി വഴങ്ങി. ഇതിനു പകരം സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പുതന്നുകൊണ്ട് ജീവനക്കാരും കമ്പനിയും റീജിയണൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടു. എന്നാൽ ജീവനക്കാരുടെ ഈ വാഗ്ദാനങ്ങൾ അവർ ലംഘിച്ചു.

യുക്തിക്കു നിരക്കാത്ത നിലപാട് തുടരുന്ന ജീവനക്കാരുടെ നടപടികൾ മൂലം കമ്പനിക്ക് വലിയ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. റീജിയണൽ ലേബർ കമ്മീഷണറുടെ നിലപാടിൽ കമ്പനി തൃ്പതരാണ്. നിർഭാഗ്യവശാൽ ഇത് ഫലം കണ്ടില്ല. ന്യായമായ ആവശ്യങ്ങൾ ചെവിക്കൊള്ളാനും അംഗീകരിക്കാനും തങ്ങൾ ഇപ്പോഴും സന്നദ്ധരാണെന്ന് കമ്പനി അറിയിച്ചു. എന്നാൽ അനാവശ്യവും അന്യായവുമായ ആവശ്യങ്ങൾക്കു മുന്നിൽ കമ്പനി മുട്ടുമടക്കില്ല. ഇത് സംസ്ഥാനത്തിനു തന്നെ ചീത്തപ്പേരുണ്ടാക്കുന്ന നടപടിയാണെന്നും കരാറുകാരൻ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP