Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദേശ രാജ്യത്തെ മന്ത്രി ആലപ്പുഴയിലെ തെങ്ങിന് മുകളിൽ; കൗതുകത്തോടെ കാഴ്ചക്കാരാകാൻ നാട്ടുക്കൂട്ടം; നീര പഠിക്കാൻ എത്തിയ മന്ത്രി തെങ്ങിൽ കയറിയ കഥ

വിദേശ രാജ്യത്തെ മന്ത്രി ആലപ്പുഴയിലെ തെങ്ങിന് മുകളിൽ; കൗതുകത്തോടെ കാഴ്ചക്കാരാകാൻ നാട്ടുക്കൂട്ടം; നീര പഠിക്കാൻ എത്തിയ മന്ത്രി തെങ്ങിൽ കയറിയ കഥ

ആലപ്പുഴ: നീരയെ അടുത്തറിയാൻ എത്തിയ മാർഷൽ ഐലൻഡ് കൃഷിമന്ത്രി ഹീറോഷി വി.യമ മൂറ യാണ് തെങ്ങിൽക്കയറി നാട്ടുകാരെ ഞെട്ടിച്ചത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കാരപ്പുറം കോക്കനട്ട് പ്രഡ്യൂസർ കമ്പനിയുടെ നീര ഉത്പാദനരീതികളും സാങ്കേതികവിദ്യകളും മനസിലാക്കാനെത്തിയപ്പോഴായിരുന്നു തെങ്ങുകയറ്റം.തെങ്ങ് കയറ്റയന്ത്രത്തിൽ തെങ്ങ് കയറുന്ന വിദേശിയെക്കണ്ട്് നാട്ടുകാർ അന്തം വിട്ടു. പിന്നെ അതൊരു രാജ്യത്തിന്റെ കൃഷിമന്ത്രിയാണെന്ന്് അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി.

57 അംഗ സംഘത്തോടൊപ്പം എത്തിയ മാർഷൽ ഐലൻഡ് കൃഷിമന്ത്രി തെങ്ങ ്കയറ്റ യന്ത്രവും കയറുന്ന രീതികളും ചോദിച്ചറിഞ്ഞു. നീര ശേഖരിക്കുന്ന ടെക്‌നീഷ്യന്മാരുമായും സംവദിച്ചു.നീരയുടെ നിർമ്മാമാണരീതികളും സാങ്കേതികസഹായവും ഇന്ത്യയിൽ നിന്ന് തേടുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.നീരയുടെ രുചിയും അറിഞ്ഞാണ് മന്ത്രി മടങ്ങിയത്.ഫിജി കൃഷിമന്ത്രി ഇനിയ സെറിയോ റാത്തുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഏഷ്യൻ പെസഫിക് കോക്കനട്ട് കോൺഫറൻസിൽ (എ.പി.സി.സി) പങ്കെടുക്കുന്നതിനിടെയിലാണ് വിദേശസംഘം എത്തിയത്.

മാരാരിക്കുളത്തെ നീരയുടെ ഉൽപ്പാദനവും സാങ്കേതികവിദ്യയും വിപണനവും അടുത്തറിയാനും മനസിലാക്കാനുമാണ് വിദേശസംഘമെത്തിയത്. ഫിജി, മാർഷൽ ഐലന്റ് എന്നീ രാജ്യങ്ങളുടെ കൃഷി വകുപ്പ് മന്ത്രിമാർക്കൊപ്പം ഫിലിപ്പിയൻസ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലെന്റ്, വിയറ്റ്‌നാം, കെനിയ, ജെമൈക്കാ തുടങ്ങിയ 18 രാജ്യങ്ങളുടെ പ്രതിനിധി സംഘവുമുണ്ടായിരുന്നു.

ഫിജി കൃഷിവകുപ്പു മന്ത്രി ഇനിയാ സെറിയോ റാത്തു, മാർഷൽ ഐലന്റ് കൃഷി മന്ത്രി ഫിറോഷി. വി. യാമാമുറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവർ. 57 പേരടങ്ങുന്ന സംഘം രാവിലെ കഞ്ഞിക്കുഴി കരപ്പുറം നാളികേര ഉൽപ്പാദന കേന്ദ്രത്തിലെത്തി. തുടർന്നു നടന്ന സെമിനാറിൽ പി.കെ. മണി നീരയുടെ ഉൽപ്പാദനവും വിപണനവും വിദേശസംഘത്തിന് പരിചയപ്പെടുത്തി. നീര ഉൽപ്പാദനത്തിന്റെ വിവിധ ഘട്ടങ്ങൾ, ഘരപദാർഥങ്ങൾ വേർതിരിക്കൽ തുടങ്ങിയ സാങ്കേതിക വിദ്യകൾ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് സംശയങ്ങൾക്ക് മറുപടിയും നൽകി.

ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ സൂക്ഷിച്ചിരുന്ന തെങ്ങ് കയറ്റ യന്ത്രവും പ്രവർത്തനരീതിയും തൽസമയം തന്നെ സംഘത്തിന് കാട്ടിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തെങ്ങിന്റെ ചങ്ങാതികൂട്ടം പ്രവർത്തകരായ സ്ത്രീകൾ യന്ത്രമുപയോഗിക്കുന്നതും തെങ്ങിൽ കയറുന്നതും സംഘം കണ്ടു. അതിന് ശേഷമായിരുന്നു മന്ത്രിയുടെ തങ്ങുകയറ്റം. നീരയുടെ സാങ്കേതിക വിദ്യാകൈമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ധാരണാ പത്രത്തിനുള്ള നടപടി സ്വീകരിച്ചതായും ഫിജി മന്ത്രി ഇനിയാ സെറിയോ റാത്തു പറഞ്ഞു.

സാഹസികമായി യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറിയ ചങ്ങാതിക്കൂട്ടം പ്രവർത്തകരായ സ്ത്രീകൾക്ക് മന്ത്രിമാർ പ്രത്യേകം അഭിനന്ദനം അറിയിച്ചു. വിദേശ സംഘാംഗങ്ങളെല്ലാം തെങ്ങിൽ കയറാൻ ശ്രമിച്ചു.തുടർന്ന് കണ്ണങ്കര ബോട്ട്‌ജെട്ടിക്ക് സമീപത്തുള്ള തെങ്ങിൻ തോപ്പും സന്ദർശിച്ചു. ഇവിടെയെത്തിയ സംഘത്തിന് കണ്ണങ്കര പള്ളിവികാരി ഫാ. ജോഷി വല്ലർകാട്ടിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
തെങ്ങിന്റെ മുകളിൽ നിന്ന് നീര ചെത്തിയെടുക്കുന്നതിന് കാണിച്ചുകൊടുക്കാൻ ടെക്‌നിഷ്യന്മാരെയും ഏർപ്പെടുത്തിയിരുന്നു. തെങ്ങിന്റെ മുകളിൽ നിന്ന് നീര ചെത്തിയെടുക്കുന്ന രീതിയും വിദേശസംഘം നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP