Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൃദ്രോഗം മൂലം എത്തിയ രോഗിക്ക് ഒന്നരമണിക്കൂറായിട്ടും ചികിത്സയില്ല; കോൺഗ്രസ് നേതാവ് കെ.എം.പ്രകാശന്റെ മരണത്തോടെ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷധം; സതീശൻ പാച്ചേനി 29 ന് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരത്തിന്

ഹൃദ്രോഗം മൂലം എത്തിയ രോഗിക്ക് ഒന്നരമണിക്കൂറായിട്ടും ചികിത്സയില്ല; കോൺഗ്രസ് നേതാവ് കെ.എം.പ്രകാശന്റെ മരണത്തോടെ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷധം; സതീശൻ പാച്ചേനി 29 ന് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരത്തിന്

രഞ്ജിത്ത് ബാബു

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കെടുകാര്യസ്ഥതക്കെതിരെ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാര സമരം നടത്തുന്നു. ഈ മാസം 29 ന് രാവിലെ 9.30 ന് ആരംഭിച്ച് വൈകീട്ട് അഞ്ച് മണിവരെയാണ് സമരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ അനാസ്ഥയാണ് അധികൃതർ കാട്ടുന്നത്. രോഗീ പരിചരണത്തിൽ യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതിനാൽ അടുത്ത കാലത്തായി നിരവധി പേർ ആശുപത്രിയിൽ മരണമടഞ്ഞിട്ടുണ്ട്.

സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നവർ ഭീതിയിലാണ്. ഇതിനെതിരെയാണ് ഡി.സി.സി. പ്രസിഡണ്ടിന്റെ സത്യാഗ്രഹ സമരം. കോൺഗ്രസ് നേതാവ് കെ.എം പ്രകാശൻ കഴിഞ്ഞ ദിവസം മരണപ്പെടാൻ ഇടയായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതരമായ കൃത്യവിലോപമാണ് കാരണമായത്. കാർഡിയോളജി വിഭാഗത്തിൽ രാത്രി 1.30ന് ഹൃദ്രോഗം മൂലം എത്തിയ രോഗിക്ക് ഒന്നര മണിക്കൂറായിട്ടും ഒരു ചികിത്സയും നല്കാതെ മുകളിലെ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞ് വിട്ട് ചികിത്സക്ക് കാലതാമസം വരുത്തി രോഗി മരണപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്.

സഹകരണ ഹൃദയാലയിലെ ഡോക്ടർമാരോടും മറ്റ് ജീവനക്കാരോടും നിലവിൽ തുടരുന്ന ചികിത്സയുടെയും രോഗത്തിന്റെയും അവസ്ഥ വെളിപ്പെടുത്തിയിട്ടും ഉത്തരവാദിത്വപൂർവ്വം ഇടപെടാത്തതും ആവശ്യമായ ചികിത്സ നല്കാതെയും കാലതാമസം വരുത്തി രോഗം ഗുരുതരമാക്കി രോഗി മരണത്തിന് കീഴടങ്ങേണ്ടി വരുന്ന ദയനീയ അവസ്ഥയ്ക്ക് പരിഹാരം വേണം. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ മരണം നിത്യ സംഭവമായിട്ടും അധികൃതരും ആരോഗ്യ വകുപ്പും അനങ്ങാപ്പാറ നയം സ്വീകരിച്ച് നോക്ക്കുത്തികളെപ്പോലെ നില്ക്കുന്നത് വേദനാജനകമാണ്. നിരന്തരം ചികിത്സാ പിഴവുകളുടെയും ആശുപത്രിയിലെ അലസതകൊണ്ടും രോഗികൾ മരണപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി കണ്ണൂർ മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആശുപത്രിയിലെ കെടുകാര്യസ്ഥത മൂലം രോഗികൾ മരണപ്പെടുന്ന കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും സതീശൻ പാച്ചേനി പരാതിയും നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP