Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജിഷ്ണു പ്രണോയി കേസിൽ മാനേജ്മെന്റിനെതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ പരീക്ഷയിൽ തോൽപ്പിച്ചതായി പരാതി; വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി; മനഃപൂർവ്വം തോൽപ്പിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ്

ജിഷ്ണു പ്രണോയി കേസിൽ മാനേജ്മെന്റിനെതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ പരീക്ഷയിൽ തോൽപ്പിച്ചതായി പരാതി; വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി; മനഃപൂർവ്വം തോൽപ്പിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ജിഷ്ണു പ്രണോയി കേസിൽ നെഹ്‌റു കോളേജ് മാനേജ്മെന്റിന് എതിരെ മൊഴി നൽകിയ വിദ്യാർത്ഥികളെ പരീക്ഷയിൽ മനഃപൂർവ്വം തോൽപ്പിച്ചതായി പരാതി. എന്നാൽ വിദ്യാർത്ഥികളെ പരാജപ്പെടുത്തിയത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയും കണ്ടെത്തിയിട്ടുണ്ട്. ജിഷ്ണു പ്രണോയ് കേസിൽ മാനേജ്‌മെന്റിനെതിരെ മൊഴി നൽകിയ ഡി ഫാം വിദ്യാർത്ഥികളായ അതുൽ, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെ പ്രാക്ടികൽ പരീക്ഷയിൽ തോൽപ്പിച്ചെന്നാണ് പരാതി.

എന്നാൽ മനഃപൂർവ്വം തോൽപ്പിച്ചിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. തുടർച്ചയായി രണ്ട് വട്ടം പ്രാക്ടിക്കൽ പരീക്ഷയിൽ തോറ്റപ്പോൾ സംശയം തോന്നിയ വിദ്യാർത്ഥികൾ വിവരാവകാശ നിയമപ്രകാരം മാർക്ക് പരിശോധിച്ചു. അപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. മാർക്കുകൾ വെട്ടിതിരുത്തിയ നിലയിലാണെന്നാണ് ആരോപണം.

തുടർന്ന് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ആരോഗ്യ സർവ്വകലാശാല നിയോഗിച്ച കമ്മീഷൻ വിശദമായ അന്വേഷണം നടത്തി. വിദ്യാർത്ഥികളെ മനപ്പൂർവ്വം തോൽപ്പിച്ചതാണെന്നും ഇവർക്ക് മറ്റൊരു കോളേജിൽ വെച്ച് പ്രാക്ടികൽ നടത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

എന്നാൽ മനപ്പൂർവ്വം തോൽപ്പിച്ചതല്ലെന്നും തിയറി പരീക്ഷകളിൽ അടക്കം ഈ വിദ്യാർത്ഥികളുടേത് മോശം പ്രകടമായിരുന്നെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുയാണ് നെഹ്റു ഗ്രൂപ്പ്. ഈ മാസം 31 ന് നാലാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് വിദ്യാർത്ഥികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP