Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടിൽ കെ സുധാകരന്റെ രഹസ്യ ചർച്ച; സുധാകരനൊപ്പം എത്തിയത് കൃഷ്ണദാസും സഹോദരൻ കൃഷ്ണകുമാറും; കേസ് പിൻവലിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് കോൺഗ്രസ് നേതാവിനെ തടഞ്ഞുവെച്ചു

നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടിൽ കെ സുധാകരന്റെ രഹസ്യ ചർച്ച; സുധാകരനൊപ്പം എത്തിയത് കൃഷ്ണദാസും സഹോദരൻ കൃഷ്ണകുമാറും;  കേസ് പിൻവലിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് കോൺഗ്രസ് നേതാവിനെ തടഞ്ഞുവെച്ചു

പാലക്കാട്: നെഹ്രു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ കേസ് ഒതുക്കാൻ രംഗത്തെത്തിയ കെ സുധാകരൻ പുലിവാല് പിടിച്ചു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ രഹസ്യ ചർച്ച നടത്തി. ഇന്ന് വൈകുന്നേരമാണ് ഷറീർ ഷൗക്കത്തലിയുടെ വീട്ടിൽ സുധാകരൻ എത്തിയത്.

ഷറീർ ഷൗക്കത്തലിയുടെ ചെറപ്ലശേരിയിലുള്ള വീട്ടിലാണ് സുധാകരൻ ചർച്ചയ്ക്കെത്തിയത്. സുധാകരനൊപ്പം കൃഷ്ണദാസും സഹോദരൻ കൃഷ്ണകുമാറും ഉണ്ടായിരുന്നു. സുധാകരനും സംഘവുമെത്തിയ വിവിരമറിഞ്ഞ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്തെത്തി. സുധാകരനെ ഡിവൈഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. ഇതോടെ പ്രദേശത്ത് സംഘർഷഭരിതമായി.

ഇതിനിടെ വീടിന് പുറത്തെത്തിയ സുധാകരന്റെ വാഹനം മുദ്രാവാക്യം വിളിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ലക്കിടി ജവഹർ കോളെജിലെ എൽഎൽബി വിദ്യാർത്ഥിയായിരുന്ന ഷഹീർ ഷൗക്കത്തലി, മർദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസിനെതിരെ കേസ് കൊടുത്തത്. പരാതിയിന്മേൽ കൃഷ്ണദാസിനെതിരെ പഴയന്നൂർ പൊലീസ് കേസെടുത്തിരുന്നു.

നെഹ്രു ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസുകളിൽ സമവായ ചർച്ച നടത്താനാണ് താൻ എത്തിയതെന്ന് സുധാകരൻ തന്നെ സമ്മിതച്ചു. മധ്യസ്ഥ ചർച്ചകൾക്കാണ് താൻ എത്തിയതെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ചർച്ചക്ക് ശേഷം താൻ മധ്യസ്ഥം വഹിക്കാനെത്തിയതാണെന്ന് കെ.സുധാകരൻ പറഞ്ഞു. എന്നാൽ ജിഷ്ണു കേസിലല്ല ചർച്ച നടത്തിയതെന്നും ന്യായമായ മറ്റൊരു കേസിലാണ് ഒത്തു തീർപ്പിനെത്തിയതെന്നും സുധാകരൻ പറഞ്ഞു.

തന്റെ ബന്ധുകൂടിയായ ശങ്കരന്റെ വീട്ടിലാണ് താൻ എത്തിയതെന്നാണ് കെ സുധാകരൻ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. ഒത്തുതീർപ്പ് ചർച്ചക്കായി തന്നെയാണ് താൻ എത്തിയതെന്നും അദ്ദേഹം സമ്മതിച്ചു. പരാതിക്കാരനും പ്രതിയും ഒത്തുതീർപ്പിനായി തന്നെ സമീപിച്ചിരുന്നു. അതുകൊണ്ടാണ് ഒത്തുതീർപ്പിനെത്തിയത്. ചർച്ചക്കായി കണ്ടെത്തിയ വീട് തന്റെ ബന്ധുവിന്റെ വീടായതിനാലാണ് ഇവിടേക്കെത്തിയതെന്നും കെ സുധാകരൻ പറയുന്നു. സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ താങ്കൾ ഒത്തുതീർപ്പിന് ശ്രമിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അക്കാര്യം തിരുമാനിക്കുന്നത് താനാണെന്നും രണ്ട് വിഭാഗക്കാരും ഒരുപോലെ ആവശ്യപ്പെടുമ്പോൾ വിഷയത്തിൽ ഇടപെടുക എന്നത് തന്റെ ധാർമ്മികമായ അവകാശമാണെന്നും അതിൽ ഇടപെടാൻ ആർക്കും അവകാശമില്ല എന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് ഷഹീർ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മർദ്ദിച്ചത്. കോളെജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് ഷഹീറിന് മർദ്ദനമേൽക്കാൻ കാരണമായത്. ജനുവരി 3ന് ജവഹർലാൽ കോളേജിൽ നിന്നും പ്രത്യേക വാഹനത്തിൽ പാമ്പാടി നെഹ്റു കോളെജിൽ കൊണ്ടുപോയി ചെയർമാന്റെ മുറിയിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. പരാതി പിൻവലിക്കുന്നതായി നിർബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങിൽ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നൽകണമെന്ന ആവശ്യം ഷഹീർ നിരാകരിച്ചതോടെയാണ് മർദ്ദനം ആരംഭിച്ചത്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ഷഹീറിർ പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP