Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടു; പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത് ആയിരങ്ങൾ; റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനങ്ങളും ദുഷ്‌ക്കരം

പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടു; പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത് ആയിരങ്ങൾ; റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനങ്ങളും ദുഷ്‌ക്കരം

പാലക്കാട്: പാലക്കാട് ജില്ലയിൽ പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടെ നെല്ലിയാമ്പതി തീർത്തും ഒറ്റപ്പെട്ടു. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്പതിയിൽ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനങ്ങളും ദുഷ്‌കരമായിരിക്കുകയാണ്. ജില്ലയിൽ കനത്തമഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്.

പട്ടാമ്പിക്കടുക്ക് ആനക്കരയിൽ തൂതപ്പുഴ ഗതിമാറി ഒഴുകിയതോടെ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ കുടുങ്ങിയ 11 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. വെള്ളം കയറിയതോടെ പട്ടാമ്പി - കോഴിക്കോട് റെയിവെ ലൈൻ അടച്ചിട്ടിരിക്കയാണ്.

വീണ്ടും മണ്ണിടിച്ചിനുള്ള സാധ്യതയുള്ളതിനാൽ കുതിരാൻ പ്രദേശത്തുള്ള വാഹനങ്ങൾ നീക്കി. റോഡ് പൂർണമായി തുറന്നു കൊടുത്തിട്ടില്ല. പാലക്കാട് -കോഴിക്കോട് ദേശീയപാതയിലും ഗതാഗത തടസ്സമുണ്ട്. ജില്ലയിൽ ഇതുവരെ 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 9051 പേരെ മാറ്റി പാർപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP