Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി കള്ളിൽ മായം ചേർക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല ! അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തും; കള്ളിൽ മായം ചേർക്കുന്ന കുറ്റത്തിൽ ലഭിക്കുന്ന ശിക്ഷയിൽ ഇളവ് വരുത്തി പിണറായി സർക്കാർ

ഇനി കള്ളിൽ മായം ചേർക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല ! അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തും; കള്ളിൽ മായം ചേർക്കുന്ന കുറ്റത്തിൽ ലഭിക്കുന്ന ശിക്ഷയിൽ ഇളവ് വരുത്തി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളിൽ മായം ചേർക്കുന്നതിനെതിരായ ശിക്ഷയിൽ ഇളവു വരുത്താൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം. കള്ളിൽ അന്നജം ചേർത്താലുള്ള ശിക്ഷയിലാണ് ഇളവ്. നേരത്തെ ഇത് ജാമ്യമില്ലാ കുറ്റമായിരുന്നു. ഭേദഗതി നടപ്പാകുന്നതോടെ കള്ളിൽ കഞ്ഞി വെള്ളം ചേർത്താലുള്ള ശിക്ഷ പരമാവധി ആറു മാസം തടവും 25,000 രൂപ പിഴയുമാകും. അബ്കാരി നിയമത്തിലെ അൻപത്തിയേഴാം വകുപ്പിൽ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി. വിഷ പദാർഥങ്ങൾ ചേർക്കുന്നതിനൊപ്പമുള്ള അതേ കുറ്റമായാണ് കഞ്ഞിവെള്ളം ചേർക്കലും കണക്കാക്കിയിരുന്നത്. ഇക്കാര്യത്തിലാണ് ഇളവും വരുന്നത്.

അബ്കാരി നിയമത്തിൽ കള്ളിനായി പ്രത്യേക വകുപ്പ് എഴുതിച്ചേർത്താണ് മായം ചേർക്കൽ ശിക്ഷയിൽ ഇളവു വരുത്തുന്നത്. കള്ളിൽ അന്നജം ചേർത്താലുള്ള ശിക്ഷയിലാണ് ഇളവ്. നേരത്തെ ഇത് ജാമ്യമില്ലാ കുറ്റമായിരുന്നു. ഭേദഗതി നടപ്പാകുന്നതോടെ കള്ളിൽ കഞ്ഞി വെള്ളം ചേർത്താലുള്ള ശിക്ഷ പരമാവധി ആറു മാസം തടവും 25,000 രൂപ പിഴയുമാകും.

അബ്കാരി നിയമത്തിലെ അൻപത്തിയേഴാം വകുപ്പിൽ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി. വിഷ പദാർഥങ്ങൾ ചേർക്കുന്നതിനൊപ്പമുള്ള അതേ കുറ്റമായാണ് കഞ്ഞിവെള്ളം ചേർക്കലും കണക്കാക്കിയിരുന്നത് .ഇക്കാര്യത്തിലാണ് ഇളവും വരുന്നത്. കള്ളിൽ ചേർക്കുന്ന വിഷ പദാർഥത്തിന്റെ വീര്യത്തിന് അനുസരിച്ചായിരുന്നു ശിക്ഷ. കുറഞ്ഞത് മൂന്നു വർഷം വരെ തടവും അൻപതിനായിരം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റം.

കഞ്ഞിവെള്ളം ചേർക്കുന്നത് കുറ്റകരമാണെന്ന് 2015 ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വീര്യം കൂട്ടാൻ കള്ളിൽ മായം ചേർക്കൽ വ്യാപകമാണെന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് നിയമ ഭേദഗതി. മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 23 അക്കി ഉയർത്താനും നിയമം ഭേദഗതി ചെയ്യും. മദ്യനയത്തിലെ പ്രഖ്യാപനത്തിന് അനുസരിച്ചാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായ പരിധി 23 ആക്കി ഉയർത്തുന്നത്. നിലവിൽ ഇത് 21 ആണ്. പ്രായ പരിധി ഉയർത്തി ഓർഡിനൻസ് ഇറക്കാൻ ഗവര്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP