Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവജാത ശിശുവിനെ ലൈംഗികവൈകൃതത്തിന് ഇരയാക്കിയ പത്തൊൻപതുകാരന് തൂക്കുകയർ വിധിച്ച് രാജസ്ഥാൻ ഹൈക്കോടതി; ബാലപീഡനത്തിന് വധശിക്ഷ നടപ്പിലാക്കി ചരിത്രമായി രാജസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: ഏഴു മാസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പത്തൊൻപതുകാരന് തൂക്കുകയർ. ബാലപീഡനത്തിന് വധ ശിക്ഷ ഏർപ്പെടുത്തിയ രാജസ്ഥാനിലെ പുതിയ നിയമപ്രകാരമാണ് പ്രതിയെ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന നിയമം കഴിഞ്ഞ മാർച്ചിലാണ് രാജസ്ഥാൻ നിയമസഭ പാസാക്കിയത്. ഈ നിയമപ്രകാരമുള്ള ആദ്യത്തെ വധ ശിക്ഷയാണ് ഇന്നുണ്ടായത്. ബാലസംരക്ഷണനിയമമായ പോസ്‌കോ ആക്ടിൽ ഭേദഗതി വരുത്തിയാണ് ബാലപീഡർക്ക് വധശിക്ഷ ഉറപ്പാക്കുന്നത്.

മധ്യപ്രദേശ് സർക്കാരാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ നിയമം കൊണ്ടുവന്നത്. ഡിസംബറിലാണ് മധ്യപ്രദേശ് നിയമം പാസാക്കിയത്. ഇതിനു ശേഷമാണ് രാജസ്ഥാൻ പുതിയ നിയമം കൊണ്ടുവന്നത്.കഴിഞ്ഞ മെയ്‌ മാസം ഒമ്പതിന് സികർ ജില്ലയിലെ ലക്ഷ്മൺഗഡിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അയൽവാസിയായ പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷണം ആരംഭിച്ച മാതാപിതാക്കൾ ഒരു കിലോമീറ്റർ അകലെ ഫുട്‌ബോൾ മൈതാനത്ത് കണ്ടെത്തി. കുട്ടിയെ അൽവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 20 ചികിത്സയിൽ കഴിയുകയും ചെയ്തു.

പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. അതിവേഗതയിലാണ് കേസിന്റെ വിചാരണ പൂർത്തിയായത്. തുടർച്ചയായ ദിവസങ്ങളിൽ വാദം കേട്ട കോടതി 70 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP