Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീൻപിടിക്കാനിട്ട വലയിൽ കുരുങ്ങിയത് നവജാത ശിശുവിന്റെ മൃതദ്ദേഹം! സംഭവം മണിമലയാറ്റിൽ ഇരുവള്ളിപ്രയ്ക്ക് സമീപം കണ്ണാടിക്കടവിൽ; മീൻ കുടുങ്ങിയോ എന്നറിയാൻ വല ഉയർത്തി നോക്കിയപ്പോൾ കണ്ടത് പൊക്കിൾകൊടി പോലും മുറിച്ച് മാറ്റാത്ത കുരുന്നിന്റെ ജഡം

മീൻപിടിക്കാനിട്ട വലയിൽ കുരുങ്ങിയത് നവജാത ശിശുവിന്റെ മൃതദ്ദേഹം! സംഭവം മണിമലയാറ്റിൽ ഇരുവള്ളിപ്രയ്ക്ക് സമീപം കണ്ണാടിക്കടവിൽ; മീൻ കുടുങ്ങിയോ എന്നറിയാൻ വല ഉയർത്തി നോക്കിയപ്പോൾ കണ്ടത് പൊക്കിൾകൊടി പോലും മുറിച്ച് മാറ്റാത്ത കുരുന്നിന്റെ ജഡം

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: മീൻപിടിക്കാനിട്ട വലയിൽ കുരുങ്ങിയത് പൊക്കിൾകൊടി പോലും മുറിച്ച് മാറ്റാത്ത കുരുന്നിന്റെ മൃതദ്ദേഹം. മണിമലയാറ്റിൽ ഇരുവള്ളിപ്രയ്ക്ക് സമീപം കണ്ണാടിക്കടവിലാണ്  ഏതാനും  ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദ്ദേഹം ലഭിച്ചത്. ഞായറാഴ്‌ച്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. വലയിൽ മീൻ കുടുങ്ങിയോ എന്നറിയാനായി ഇത് ഉയർത്തി നോക്കിയപ്പോഴാണ് കുരുന്നിന്റെ മൃതദ്ദേഹം കണ്ടെത്തിയത്.

തിരുവല്ല പൊലീസെത്തിയാണ് വലയിൽ നിന്നും മൃതദ്ദേഹം പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹ പരിശോധന നടത്തി. ഡി.എൻ.എ. പരിശോധന നടത്തുമെന്നാണ് സൂചന. മൂന്നുദിവസം മൃതദേഹം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും സമീപ ആശുപത്രികളിലും പരിസര പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും പരിശോധിക്കുമെന്നും തിരുവല്ല സിഐ. പി.ആർ.സന്തോഷ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP