Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോവയടക്കം ആറു നഗരങ്ങളിലേക്ക് നേരിട്ട് പുതിയ സർവീസ്; കണക്ഷൻ വിമാനങ്ങളുള്ള ജയ്പൂരിലേക്കും കൊൽക്കത്തയിലേക്കും നേരിട്ട് സർവീസ്; കൊച്ചി വിമാനത്താവളത്തിലെ ശീതകാല വിമാനസർവീസകളുടെ സമയവിവരപ്പട്ടിക നിലവിൽ വരുന്നത് നാളെ

ഗോവയടക്കം ആറു നഗരങ്ങളിലേക്ക്  നേരിട്ട് പുതിയ സർവീസ്; കണക്ഷൻ വിമാനങ്ങളുള്ള ജയ്പൂരിലേക്കും കൊൽക്കത്തയിലേക്കും നേരിട്ട് സർവീസ്; കൊച്ചി വിമാനത്താവളത്തിലെ ശീതകാല വിമാനസർവീസകളുടെ സമയവിവരപ്പട്ടിക നിലവിൽ വരുന്നത് നാളെ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആറുനഗരങ്ങളിലേക്ക് നേരിട്ട് പുതിയ സർവീസ് വരുന്നു. ഗോവ, ഭുവനേശ്വർ, വിശാഖപട്ടണം, നാഗ്പുർ, ലക്‌നൗ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള പുതിയ സർവീസുകളാണ് പട്ടികയിലെ ആകർഷണം. നിലവിൽ കണക്ഷൻ വിമാനങ്ങളുള്ള ജയ്പുർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കു നേരിട്ടു സർവീസുകളാകും. ശീതകാല വിമാനസർവീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവിൽ വരും. 2019 മാർച്ച് 30 വരെയാണു കാലാവധി. പുതിയ പട്ടിക പ്രാബല്യത്തിലാകുന്നതോടെ കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 നഗരങ്ങളിലേക്കും രാജ്യാന്തര സെക്ടറിൽ 16 നഗരങ്ങളിലേക്കും നേരിട്ടു സർവീസുകളാകും. ബെംഗളുരുവിലേക്കാണ് ഏറ്റവുമധികം പ്രതിദിന സർവീസുകൾ 15.

പട്ടികയിൽ ആഴ്ചയിൽ ആകെ 1,734 സർവീസുകളാണുള്ളത്. വേനൽക്കാല പട്ടികയിൽ ഇത് 1,360 ആയിരുന്നു. പ്രതിദിന ശരാശരി വിമാനങ്ങളുടെ എണ്ണം 124 ലാൻഡിങും 124 ടേക് ഓഫും. ഗോവയിലേക്ക് ഇൻഡിഗോ, ഗോ എയർ എന്നിവയാണ് സർവീസുകൾ ആരംഭിക്കുന്നത്. ഡിസംബർ ഒന്നിനാണ് ഈ സർവീസുകൾ തുടങ്ങുക. നാഗ്പുർ സർവീസ് നവംബർ 15നു തുടങ്ങും. ഗോ എയറിന്റെ അഹമ്മദാബാദ് വഴിയുള്ള ജയ്പുർ സർവീസിനു പുറമേ നവംബർ 15 മുതൽ ഇൻഡിഗോ ജയ്പുർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കു നേരിട്ടു സർവീസുകൾ ആരംഭിക്കും. കൊൽക്കത്ത വിമാനം ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7നാണ് പുറപ്പെടുക. രാജ്യാന്തര സെക്ടറിൽ മാലി, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പുതിയ സർവീസുകൾ തുടങ്ങുന്നുണ്ട്. എയർ ഏഷ്യയുടെ പുതിയ ക്വാലലംപൂർ സർവീസ് ജനുവരിയിൽ തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP