Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി അനുവദിച്ചു; അമരാവതിയിൽ പ്രവർത്തനം ആരംഭിക്കുക ജനുവരി ഒന്ന് മുതൽ; രാജ്യത്തെ ഹൈക്കോടതിയുടെ എണ്ണം 25 ആയി

ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി അനുവദിച്ചു; അമരാവതിയിൽ പ്രവർത്തനം ആരംഭിക്കുക ജനുവരി ഒന്ന് മുതൽ; രാജ്യത്തെ ഹൈക്കോടതിയുടെ എണ്ണം 25 ആയി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആന്ധ്രാപ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. അമരാവതിയിൽ ജനുവരി ഒന്നുമുതൽ ഹൈക്കോടതി പ്രവർത്തിച്ച് തുടങ്ങും. പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം. തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചശേഷം ആന്ധ്രയുടെയും തെലങ്കാനയുടെയും ഹൈക്കോടതികൾ ഹൈദരാബാദിൽ ഒന്നിച്ചാണ് പ്രവർത്തിച്ചിരുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചതോടെ രാജ്യത്തെ ഹൈക്കോടതികളുടെ എണ്ണം 25ആയി.ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥനാവും പുതിയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെക്കൂടാതെ 15 ജഡ്ജിമാരും ഹൈക്കോടതിയിലുണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP