Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുത്തൻ ആശുപത്രിയിൽ ഒരുക്കുക 450 പേർക്ക് ക്വാറൻറൈൻ സൗകര്യവും 540 ഐസൊലേഷൻ കിടക്കകളും; കാസർകോട് മൂന്ന് മാസം കൊണ്ട് യാഥാർത്ഥ്യമാകുക അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രി

പുത്തൻ ആശുപത്രിയിൽ ഒരുക്കുക 450 പേർക്ക് ക്വാറൻറൈൻ സൗകര്യവും 540 ഐസൊലേഷൻ കിടക്കകളും; കാസർകോട് മൂന്ന് മാസം കൊണ്ട് യാഥാർത്ഥ്യമാകുക അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: രോ​ഗികൾക്ക് പോലും കർണാടകയിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ചികിത്സ കിട്ടാതെ പൊലിഞ്ഞത് നിരവധി മലയാളികളുടെ ജീവനുകളാണ്. എന്നാൽ, ഇത്തരം അവസ്ഥ ഇനിയും ഉണ്ടാകാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രി നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് കേരളം. സർക്കാർ ഭൂമിയിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടാറ്റ ​ഗ്രൂപ്പാണ് ആശുപത്രി നിർമ്മിക്കുന്നത്.

ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ 15 ഏക്കർ റവന്യു ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുകയെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. 450 പേർക്ക് ക്വാറൻറൈൻ സൗകര്യവും 540 ഐസൊലേഷൻ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശപ്രകാരം ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം കാസർകോട് എത്തിയിരുന്നു. എൻജിനിയർമാർ ഉൾപ്പടെയുള്ള സംഘമാണ് എത്തിയത്.

വലിയൊരു ടീം ഇവിടെ നിന്നുകൊണ്ടു തന്നെ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നുമാസത്തിനകം ആശുപത്രി പ്രവർത്തനമാരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിർമ്മിക്കുക. നിർമ്മാണത്തിന്റെ സഹായത്തിന് കാസർകോട്ടെ കോൺട്രാക്ടർമാരുടെ സേവനവും തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP