Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്ടിയ ഇലയിലെ പൊതിച്ചോറിന് ഇനി സ്‌കൂളിൽ 'പ്രവേശനമില്ല' ! സ്‌കൂളുകളിൽ ഭക്ഷണപൊതികൾ കൊണ്ടുവരരുതെന്നും പകരം സ്റ്റീൽ ടിഫിൻ ബോക്‌സ് കൊണ്ടുവരണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൊതു വേദിയിൽ അതിഥികൾക്കും ഭക്ഷണമില്ല; നിർദ്ദേശം ഹരിത ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ

വാട്ടിയ ഇലയിലെ പൊതിച്ചോറിന് ഇനി സ്‌കൂളിൽ 'പ്രവേശനമില്ല' ! സ്‌കൂളുകളിൽ ഭക്ഷണപൊതികൾ കൊണ്ടുവരരുതെന്നും പകരം സ്റ്റീൽ ടിഫിൻ ബോക്‌സ് കൊണ്ടുവരണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൊതു വേദിയിൽ അതിഥികൾക്കും ഭക്ഷണമില്ല; നിർദ്ദേശം ഹരിത ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കുണ്ടറ : കൂട്ടുകാർക്കൊപ്പമിരുന്ന് വാഴയിലയിൽ പൊതിഞ്ഞ ചോറും ചമ്മന്തിയും മീനും രുചിക്കാൻ സ്‌കൂൾ അങ്കണത്തിൽ ഇനി അനുവാദമില്ല. ഓർമ്മകളുടെ ചെപ്പിലേക്ക് പൊതിച്ചോറും ഇനി മുതൽ ഇടം പിടിക്കും. സ്‌കൂളിൽ ഇനി മുതൽ ഭക്ഷണപൊതികൾ കൊണ്ടു വരരുതെന്നും സ്റ്റീൽ ടിഫിൻ ബോക്‌സുകളിൽ മാത്രമേ ഭക്ഷണം കൊണ്ടു വരാവൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശമിറക്കി. മാത്രമല്ല സ്‌കൂളിലെ പൊതുവേദിയിൽ അതിഥികൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ട്.

സംസ്ഥാനത്തെ ചില സ്‌കൂളുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശങ്ങൾ. സ്‌കൂൾ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന് കർശന നിർദ്ദേശങ്ങളാണ് വകുപ്പ് ഇറക്കിയിരിക്കുന്നത്. സ്‌കൂളുകളിൽ നടക്കുന്ന പരിപാടികളിൽ പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കാരി ബാഗുകൾ, പേപ്പർ കപ്പുകൾ എന്നിവ ഉപയോഗിക്കരുത്. പകരം സ്റ്റീൽ/കുപ്പി ഗ്ലാസുകൾ ഉപയോഗിക്കണം. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ, പ്ലാസ്റ്റിക്/ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.

സ്‌കൂളിൽ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുത്. സ്റ്റീൽ കുപ്പികളിൽ കഴിവതും കുടിവെള്ളം കൊണ്ടു വരണം. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം തീർത്തും നിറുത്തണം. സ്‌കൂളിൽ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം വേണം. ശുചിമുറികളിൽ ജലലഭ്യത ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണമെന്നും സ്‌കൂൾ അധികൃതർക്ക് അറിയിപ്പ് നൽകിയട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP