Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ പുതുതായി കണ്ടെത്തിയത് 135 കുഷ്ഠരോഗികളെക്കൂടി; കണ്ടെത്തിയത് എട്ട് ജില്ലകളിൽ സർക്കാർ നടത്തിയ അശ്വമേധം പരിശോധനയിൽ; കണ്ടെത്തിയവരിൽ 14 പേർ കുട്ടികൾ; ആറുപേർക്ക് രോഗത്തിലൂടെ അംഗവൈകല്യവും; കൂടുതൽ രോഗികൾ പാലക്കാട് ജില്ലയിൽ

കേരളത്തിൽ പുതുതായി കണ്ടെത്തിയത് 135 കുഷ്ഠരോഗികളെക്കൂടി; കണ്ടെത്തിയത് എട്ട് ജില്ലകളിൽ സർക്കാർ നടത്തിയ അശ്വമേധം പരിശോധനയിൽ; കണ്ടെത്തിയവരിൽ 14 പേർ കുട്ടികൾ; ആറുപേർക്ക് രോഗത്തിലൂടെ അംഗവൈകല്യവും; കൂടുതൽ രോഗികൾ പാലക്കാട് ജില്ലയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുഷ്ഠ രോഗം പിടിമുറുക്കുന്നതായി വിവരം.കേരളത്തിൽ എട്ട് ജില്ലകളിൽ നടന്ന പരിശോധനയിൽ പുതിയതായി 135 കുഷ്ഠരോഗികളെക്കൂടി കണ്ടെത്തി. കഴിഞ്ഞ വർഷം ഒക്ടോബർവരെ 21 കുട്ടികൾ ഉൾപ്പടെ 273 പേരിൽ കുഷ്ഠരോഗം കണ്ടെത്തിയിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ കണ്ടെത്തൽ. സർക്കാർ നടത്തിയ 'അശ്വമേധം' പരിശോധനയിലാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. സംസ്ഥാനം മുഴുവൻ ഇപ്പോഴും പരിശോധന തുടരുകയാണ്.

കണ്ടെത്തിയ 135 പേരിൽ 14 പേർ കുട്ടികളാണ്. ആറുപേർക്ക് രോഗത്തിലൂടെ അംഗവൈകല്യം വന്നു. രോഗം സംശയിക്കുന്ന അമ്പതുപേരുടെ ബയോപ്സി ഫലം കിട്ടാനുണ്ട്. ഇതു കൂടി കിട്ടിയാലെ കൂടുതൽ പേർക്ക് രോഗം ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ. ദേഹത്ത് സംശയകരമായ പാടുകളും സ്പർശനശേഷി കുറവുള്ളവരുടെയും പരിശോധനാ ഫലങ്ങളാണ് ഇനി വരാനുള്ളത്.

മറ്റൊരുതരത്തിലും രോഗം കണ്ടുപിടിക്കാൻ ഇടയില്ലാത്ത രോഗികളെ കണ്ടെത്തി ചികിത്സ ആരംഭിക്കാൻ 'അശ്വമേധ'ത്തിലൂടെ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

പരിശോധന  62.51 ലക്ഷം വീടുകളിൽ

തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിലെ 62.51 ലക്ഷം വീടുകളിലാണ് ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും പരിശോധന നടത്തിയത്. കുഷ്ഠരോഗം കൂടുതലായി കാണപ്പെട്ടിരുന്ന ജില്ലകളാണിവ.

പുതിയതായി രോഗം കണ്ടെത്തിയവരിൽ 70 ശതമാനം പേർക്കും പകർച്ചസാധ്യത കൂടിയ 'മൾട്ടി ബാസിലറി ലെപ്രസി'യാണ് ബാധിച്ചത്. ഇത് ഭേദമാകാൻ ഒരു വർഷത്തെ ചികിത്സ വേണമെന്ന് കുഷ്ഠരോഗ നിവാരണ സംസ്ഥാന ഓഫീസർ ഡോ. പത്മലത പറഞ്ഞു.

മറ്റ് ജില്ലകളിലും പരിശോധന നടത്താൻ ദേശീയ കുഷ്ഠരോഗ നിർമ്മാർജന പദ്ധതി അധികൃതർക്ക് സർക്കാർ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.

ജില്ല രോഗികൾ

പാലക്കാട് 50

മലപ്പുറം 25

തൃശ്ശൂർ 15

കണ്ണൂർ 14

തിരുവനന്തപുരം 10

എറണാകുളം 10

കോഴിക്കോട് 7

കാസർകോട് 4

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP