Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാറവിള വിജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പുതിയ അംഗം; 72 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വിജയകുമാറിന് ലഭിച്ചത് 61 വോട്ടുകൾ; ഡിസംബർ 3ന് സത്യപ്രതിജ്ഞ  

പാറവിള വിജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പുതിയ അംഗം; 72 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വിജയകുമാറിന് ലഭിച്ചത് 61 വോട്ടുകൾ; ഡിസംബർ 3ന് സത്യപ്രതിജ്ഞ   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. പാറവിള എൻ.വിജയകുമാറിനെ തിരഞ്ഞെടുത്തു. ആകെ 76 ഹിന്ദു എംഎ‍ൽഎമാരിൽ 72 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 61 വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ.പാറവിള എൻ.വിജയകുമാറിന് ലഭിച്ചു.

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്നു വിജയകുമാർ. സർവീസിൽ നിന്നും സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറി റാങ്കിൽ നിന്നും വിരമിക്കുമ്പോൾ സംസ്ഥാന വിവരാവകാശ കമ്മീഷൻ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. നിലവിൽ പട്ടികജാതി ക്ഷേമ സമിതിയുടെ തിരു. ജില്ലാ വൈസ് പ്രസിഡന്റും കേരള പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ട്രഷററും തിരുവനന്തപുരം കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും അയ്യങ്കാളി ട്രസ്റ്റ് ഓർഗനൈസിങ് സെക്രട്ടറിയുമാണ്.

 ഭാര്യ റീജാ തങ്കച്ചി (ശിരസ്തദാർ, കുടുംബകോടതി) മക്കൾ അജ്ഞനാ വിജയൻ (നിയമ വിദ്യാർത്ഥിനി )ആഷ്‌ന വിജയൻ (എട്ടാം ക്ലാസ് വിദ്യാർത്ഥിനി ).തിരുവനന്തപുരം ജില്ലയിലെ പാച്ചല്ലൂർ പാറവിളയിലാണ് എൻ.വിജയകുമാറിന്റെ താമസം. ഡിസംബർ 3ന് തിങ്കളാഴ്ച നന്ദൻ കോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് വച്ച് അഡ്വ.പാറവിള എൻ.വിജയകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP