Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറന്മുള വിമനത്താവളത്തിന് വീണ്ടും അണിയറ നീക്കം; പുതിയ പരിസ്ഥിതി പഠനത്തിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി; പിന്തുണയുമായി സംസ്ഥാന സർക്കാരും

ആറന്മുള വിമനത്താവളത്തിന് വീണ്ടും അണിയറ നീക്കം; പുതിയ പരിസ്ഥിതി പഠനത്തിന് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി; പിന്തുണയുമായി സംസ്ഥാന സർക്കാരും

തിരുവനന്തപുരം: കെജിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാണ് പദ്ധതിക്കായ് കമ്പനി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വിമാനത്താവള പദ്ധതി നടപ്പിലാക്കാൻ അനുമതി ആവശ്യപെട്ട് കെജിഎസ് ഗ്രൂപ്പ് വനം പരിസ്ഥിതി മന്ത്രാലയത്തിനാണ് അപേക്ഷ സമർപ്പിച്ചത്. പരിസ്ഥിതി പഠനാനുമതി തേടിയാണ് നീക്കം.

ഡിസംബർ 24നാണ് പദ്ധതിക്ക് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവള പദ്ധതിയിൽ സർക്കാർ പങ്കാളിയാണെന്നാണ് അപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. സർക്കാരിന് പത്ത് ശതമാനം ഓഹരി പദ്ധതിയിൽ ഉണ്ടെന്നാണ് അപേക്ഷയിൽ കെജിഎസ് ഗ്രൂപ്പ് നൽകിയിരിക്കുന്നത്. പദ്ധതിക്കായി പ്രദേശത്തെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യപിച്ചിട്ടുള്ള വിജ്ഞാപനം നിലനിൽക്കുന്നതായും അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

പദ്ധതിക്ക് സഹായകരമായി മുഖ്യമന്ത്രി അയച്ച കത്തുകളും അപേക്ഷയിൽ ഉൾപെടുത്തിയിട്ടുണ്ട്. വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കായുള്ള പഠനം നടത്തിയ മുൻ ഏജൻസിയെ പദ്ധതി അപേക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി ഹരിത ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു. ഇത് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.

വിമാനത്താവള പ്രദേശത്ത് പരിസ്ഥിതി ആഘാത പഠനം നടത്തിയ എൻവിറോ കെയർ എന്ന ഏജൻസിക്ക് ഇതിനാവശ്യമായ യോഗ്യതയോ അംഗീകാരമോ ഇല്ലെന്ന ഹരിത ട്രിബ്യൂണൽ വിധി സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഏജൻസിയെ കൊണ്ട് പരിസ്ഥിതി പഠനം നടത്തി ആറന്മുള വിമാനത്താവള പദ്ധതി സജീവമാക്കാനാണ് നീക്കം.


ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക് യുപിഎ സർക്കാർ നൽകിയ അനുമതികൾ പിൻവലിക്കാനുള്ള നടപടികൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആരംഭിച്ചു. വ്യോമയാന മന്ത്രാലയം നൽകിയ എൻഒസി പിൻവലിച്ച് ഉത്തരവ് പുറത്തിറക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ കേന്ദ്രവ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി. പരിസ്ഥിതി മന്ത്രാലയവും ഇതു സംബന്ധിച്ചുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണ്.

പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട വിവിധ സമിതികളായ പാരിസ്ഥിതികാഘാത പഠനസമിതി, മറ്റു വിദഗ്ധസമിതികൾ എന്നിവയിൽ പരിസ്ഥിതിയുമായി ബന്ധമില്ലാത്തവരെ നിയോഗിച്ച കേരള സർക്കാരിന്റെ നടപടി അംഗീകരിക്കില്ലെന്നുംവ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മ ഈ മാസം 31ന് ആറന്മുളയിൽ എത്തുന്നുണ്ട്. ആറന്മുള വിമാനത്താവള വിരുദ്ധ സമര സമിതിയുടെ സമ്മർദ്ദ ഫലമായാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP