Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷ്യ സുരക്ഷാ ഓഫിസർമാരുടെ ജോലി നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനം; വ്യാപാരികൾക്കു നൽകുന്ന നോട്ടിസ്, പിഴ ഈടാക്കൽ, ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകളുടെ പരിശോധന എന്നിവ വിരൾ തുമ്പിൽ; പരിശോധന സുതാര്യമാക്കാൻ പോർട്ടൽ സംവിധാനം നിലവിൽ വന്നു

ഭക്ഷ്യ സുരക്ഷാ ഓഫിസർമാരുടെ ജോലി നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനം; വ്യാപാരികൾക്കു നൽകുന്ന നോട്ടിസ്, പിഴ ഈടാക്കൽ, ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകളുടെ പരിശോധന എന്നിവ വിരൾ തുമ്പിൽ; പരിശോധന സുതാര്യമാക്കാൻ പോർട്ടൽ സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തു ഭക്ഷ്യ സുരക്ഷാ പരിശോധനകൾ സുതാര്യമാക്കുന്നതിനും പരിശോധനകൾക്കുള്ള കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച ഫുഡ് ഇൻസ്പെക്ഷൻ ആൻഡ് ലബോറട്ടറി ഇൻഫർമേഷൻ സിസ്റ്റം നിലവിൽ വന്നു. മന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. ഈ സംവിധാനം കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ രംഗത്തെ പുതിയ ഒരു കാൽവയ്പാണെന്നു മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളുടെ പൂർണവിവരം ലഭിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ ഓഫിസർമാരുടെ ജോലി മേലുദ്യോഗസ്ഥർക്കു നിരീക്ഷിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.

ഉദ്യോഗസ്ഥർ വ്യാപാരികൾക്കു നൽകുന്ന നോട്ടിസ്, പിഴ ഈടാക്കൽ, ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകളുടെ പരിശോധന ലാബുകളിൽ നടത്തുമ്പോൾ ലഭിക്കുന്ന റിപ്പോർട്ട്, അതിനെ തുടർന്നുള്ള നിയമ നടപടികൾ, പ്രോസിക്യൂഷൻ, അപ്പീൽ എന്നിവയും കൃത്യമായി നിരീക്ഷിക്കുവാൻ ഇതിലൂടെ കഴിയും. സിഡ്‌കോയാണു പോർട്ടൽ രൂപകൽപന ചെയ്തത്.

പോർട്ടൽ നിലവിൽ വന്നതോടെ കാര്യങ്ങൾ കുറച്ച് കൂടി സുതാര്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ നടപടികൾക്ക് വിധേയമായ കമ്പനികളും ഭക്ഷ്യ വസ്തുക്കളും ഏതൊക്കെയാണ് എന്ന് മനസ്സിലാക്കാനും എളുപ്പത്തിൽ സാധിക്കും.പരിശോധനയ്ക്ക് സാമ്പിൾ അയ്ച്ചാൽ അതിന്റെ ഫലം എളുപ്പത്തിൽ ലഭിക്കുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന്

ഭക്ഷ്യ വസ്തുക്കളിൽ മായം കണ്ടെത്തുന്നതിനു ബോധവൽക്കരണം നൽകാൻ നിർമ്മിച്ച ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ്, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനുമായി ചേർന്നാണു ഹ്രസ്വചിത്രം തയാറാക്കിയത്. ചടങ്ങിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജെ.രാജമാണിക്യം പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP