Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യൂണിവേഴ്‌സിറ്റി കോളേജിന് പുതിയ പ്രിൻസിപ്പാൾ; തൃശ്ശൂർ ഗവൺമെന്റ് കോളേജിൽ നിന്ന് ഡോ സി.സി ബാബു തലസ്ഥാനത്തേക്ക്; തിങ്കളാഴ്ച മുതൽ റെഗുലർ ക്ലാസുകൾ

യൂണിവേഴ്‌സിറ്റി കോളേജിന് പുതിയ പ്രിൻസിപ്പാൾ; തൃശ്ശൂർ ഗവൺമെന്റ് കോളേജിൽ നിന്ന് ഡോ സി.സി ബാബു തലസ്ഥാനത്തേക്ക്; തിങ്കളാഴ്ച മുതൽ റെഗുലർ ക്ലാസുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‌സിപ്പലിനെ മാറ്റി. തൃശൂര് ഗവണ്‌മെന്റ് കോളജ് പ്രിന്‌സിപ്പാൾ ഡോ. സി സി ബാബുവിനാണ് പുതിയ ചുമതല. സംസ്ഥാനത്തെ ആറ് ഗവണ്‌മെന്റ് കോളജുകളിലെ പ്രിൻസിപ്പാളുമാരെ മാറ്റിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തില് ഇടപെടാതിരുന്ന പ്രിൻസിപ്പാൾ ഇൻചാർജ് കെ വിശ്വംഭരന് എതിരെ വിമർശനങ്ങള് ഉയർന്നിരുന്നു. അഡ്‌മിഷന് തിരക്കുകളിലായിരുന്നതിനാൽ സംഘർഷമുണ്ടായത് അറിഞ്ഞില്ല എന്നായിരുന്നു പ്രിൻസിപ്പാളിന്റെ വിശദീകരണം.

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിന്റെ പശ്ചാതലത്തിലാണ് മാറ്റം. കോളജ് മാറ്റങ്ങള് വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല് ഗവർണർ പി സദാശിവത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‌സിപ്പലിനെ മാറ്റിയത്. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് അനധ്യാപക ജീവനക്കാരെ നേരത്തെ മാറ്റിയിരുന്നു. അദ്ധ്യാപകരെ ഉൾപ്പെടെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മുതൽ യൂണിവേഴ്‌സിറ്റി കോളേജ് തുറന്ന് പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP