Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോർട്ട് ; റാന്നിയിലേയും കോന്നിയിലേയും തഹസീൽദാർമാർ പത്തനംതിട്ട കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു; ഭക്തരെ തടയുന്ന തരം നിയന്ത്രണം ഇപ്പോഴില്ലെന്ന് ദേവസ്വം മന്ത്രി; ശബരിമലയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മാറ്റാനും തീരുമാനം

ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോർട്ട് ; റാന്നിയിലേയും കോന്നിയിലേയും തഹസീൽദാർമാർ പത്തനംതിട്ട കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു; ഭക്തരെ തടയുന്ന തരം നിയന്ത്രണം ഇപ്പോഴില്ലെന്ന് ദേവസ്വം മന്ത്രി; ശബരിമലയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മാറ്റാനും തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ശബരിമല: യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സംഘർഷാവസ്ഥ നിലനിന്നിരുന്ന ശബരിമലയിൽ സ്ഥിതി ശാന്തം. ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ടതില്ലെന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.

റാന്നിയിലേയും കോന്നിയിലേയും തഹസീൽദാർമാരാണ് പത്തനംതിട്ട കലക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭക്തരെ തടയുന്ന തരത്തിലുള്ള നിയന്ത്രണം ഇപ്പോഴില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു.

ശബരിമലയിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും കുറഞ്ഞ നിലയിലാണ്. ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. തുടർച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി.

ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞു പോയി. രണ്ടാമത് നടന്ന നാമജപത്തിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും പങ്കെടുത്തിരുന്നു. നട അടക്കുന്നതിന് തൊട്ട് മുൻപ് അതും അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസും കാര്യമായ നിയന്ത്രണത്തിന് മുതിർന്നില്ല. ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. ദർശനത്തിനെത്തി മടങ്ങും വഴി കേന്ദ്രമന്ത്രി ഐ.ജി. വിജയ് സാഖറയടക്കമുള്ള ഉദ്യാഗസ്ഥരുമായി ഫോണിൽ സംസാരിച്ചു.

ബാരിക്കേഡുകൾ നീക്കണമെന്നും വലിയ നടപ്പന്തൽ ഭജനക്കായി തുറക്കണമെന്നും മന്ത്രി അവശ്യപ്പെട്ടു. മന്ത്രി രാത്രിയോടെ മലയിറങ്ങി. വലിയ നടപ്പന്തലിൽ ഇന്നലെ രാത്രി തീർത്ഥാടകർ വിശ്രമിച്ചു. ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP