Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃത പാർക്കിങ്ങിന് അധികൃതർ വക എട്ടിന്റെ പണി; മുന്നറിയിപ്പും പിഴച്ചുമത്തലും ഏൽക്കാത്ത സാഹചര്യത്തിൽ വാഹനയുടമയുടെ വിലാസം എഴുതി പ്രദർശിപ്പിക്കാൻ ട്രാഫിക്ക് പൊലീസിന്റെ നീക്കം; വെള്ളക്കടലാസിൽ 'വലിയ അക്ഷരത്തിലുള്ള' നടപടി ഗതാഗതക്കുരുക്ക് ഇല്ലാതാക്കുമെന്ന് പ്രതീക്ഷ

അനധികൃത പാർക്കിങ്ങിന് അധികൃതർ വക എട്ടിന്റെ പണി; മുന്നറിയിപ്പും പിഴച്ചുമത്തലും ഏൽക്കാത്ത സാഹചര്യത്തിൽ വാഹനയുടമയുടെ വിലാസം എഴുതി പ്രദർശിപ്പിക്കാൻ ട്രാഫിക്ക് പൊലീസിന്റെ നീക്കം; വെള്ളക്കടലാസിൽ 'വലിയ അക്ഷരത്തിലുള്ള' നടപടി ഗതാഗതക്കുരുക്ക് ഇല്ലാതാക്കുമെന്ന് പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ : നിയമനടപടികൾ ഉണ്ടാകുമെന്ന് അറിയാമെങ്കിലും പ്രധാന റോഡുകളിൽ അനധികൃത വാഹന പാർക്കിങ് ഏറി വരുന്ന സാഹചര്യത്തിൽ വാഹന ഉടമകളെ നേർവഴിക്ക് നടത്താൻ ട്രാഫിക്ക് പൊലീസിന്റെ പുത്തൻ ടെക്ക്‌നിക്ക്. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ   പിഴയീടാക്കലും മുന്നറിയിപ്പുകളും ധാരാളമുണ്ടെങ്കിലും ഇത് വർധിച്ച് വരുന്ന സാഹര്യത്തിലാണിത്. ഇനി മുതൽ നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്യുന്ന ആളുകളുടെ പൂർണ്ണ വിലാസം എഴുതി പ്രദർശിപ്പിക്കാൻ ട്രാഫിക്ക് പൊലീസ് തീരുമാനിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി.

മാത്രമല്ല നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പിഴയടയ്ക്കാനുള്ള രസീത് ഒട്ടിച്ചു വയ്ക്കുന്നതിനൊപ്പം വാഹന നമ്പർ കൂടി മോട്ടോർ വാഹന വകുപ്പിന് കൈമാറും. പേരും വിലാസവും എഴുതി പ്രദർശിപ്പിക്കുന്നതിലൂടെയെങ്കിലും നാണക്കേട് ഓർത്ത് ആളുകൾ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യില്ലെന്നാണ് നിഗമനം.ഉടമയുടെ പേരും വിലാസവും ഉടൻ തന്നെ ഇവർ ലഭ്യമാക്കും. വെള്ളക്കടലാസിൽ വലിയ അക്ഷരത്തിൽ ഇതുകൂടി എഴുതി ഒട്ടിച്ച ശേഷമേ പൊലീസ് പിന്മാറൂ.

റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിൽ അനധികൃതമായി നിർത്തിയിട്ട വാഹന ഉടമകളുടെയെല്ലാം പേരും വിലാസവും ഇന്നലെ പൊലീസ് എഴുതി പ്രദർശിപ്പിച്ചിരുന്നു. ട്രാഫിക് നിയമലംഘനം സംബന്ധിച്ച വിവരം മോട്ടോർ വാഹന വകുപ്പിനു കൂടി കൈമാറുന്നതുകൊണ്ട് വീണ്ടും ഇതേ വാഹനം നിയമലംഘനം നടത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ എളുപ്പമാണെന്നു ട്രാഫിക് എസ്‌ഐ കെ.വി.ഉമേശൻ പറഞ്ഞു.അനധികൃത പാർക്കിങ്ങാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

ഇത് എങ്ങനെ കുറയ്ക്കാമെന്ന ചിന്തയിൽ നിന്നാണ് ഈ ആശയം തോന്നിയതെന്നും എസ്‌ഐ പറഞ്ഞു. ഗതാഗതക്കുരുക്കുണ്ടാക്കുന്ന തരത്തിൽ നിർത്തിയിടുന്ന വാഹനങ്ങളെ റിക്കവറി വാഹനങ്ങളുപയോഗിച്ച് സ്റ്റേഷനിലെത്തിച്ചു പിഴയിടുന്നുണ്ട്. നിയമലംഘനത്തിനുള്ള പിഴയ്ക്കു പുറമെ റിക്കവറി വാഹനത്തിന്റെ വാടകയും നിയമം ലംഘിച്ച വാഹന ഉടമതന്നെ അടയ്ക്കണം. ദേശീയപാതയിൽ ഇന്നു മുതൽ പരിശോധന ശക്തമാക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP