Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുമ്മാതല്ല ഹാരിസൺ ഇങ്ങനെ വെല്ലുവിളി നടത്തുന്നത്; സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് ഹാരിസണു കൈമാറിതിന്റെ രേഖകൾ തയ്യാറാക്കിയത് ഹൈക്കോടതി ജ്ഡജി!

ചുമ്മാതല്ല ഹാരിസൺ ഇങ്ങനെ വെല്ലുവിളി നടത്തുന്നത്; സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് ഹാരിസണു കൈമാറിതിന്റെ രേഖകൾ തയ്യാറാക്കിയത് ഹൈക്കോടതി ജ്ഡജി!

പത്തനംതിട്ട: ഹാരിസൺ മലയാളം കമ്പനി നിയമം മറികടന്നു വിറ്റ പാട്ടഭൂമിയുടെ ആധാരം തയാറാക്കിയത് ഇപ്പോൾ ഹൈക്കോടതി ജഡ്ജിയായ എ.എം. ഷഫീക്ക്. ഹൈക്കോടതിയിൽ വിജിലൻസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. അദ്ദേഹം എറണാകുളെത്ത മേനോൻ ആൻഡ് പൈ അസോസിയേറ്റ്‌സിലെ അഭിഭാഷകനായിരിക്കെയായിരുന്നു ഇതെന്നും വിശദീകരിക്കുന്നു. ഹാരിസൺ വിൽപ്പന നടത്തിയ ബോയ്‌സ് എസ്‌റ്റേറ്റ് സർക്കാർ നേരത്തേ പൊന്നും വിലയ്‌ക്കെടുത്ത ഭൂമിയാണെന്നും വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പീരുമേട് സബ് രജിസ്ട്രാർ ഓഫീസിൽ 2004ൽ ആധാരം രജിസ്റ്റർ ചെയ്തപ്പോൾ സബ് രജിസ്ട്രാർ ആയിരുന്ന പി.എസ്. ശ്രീകുമാറിനെ ആറാം പ്രതിയാക്കിയാണ് വിജിലൻസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. എം.എം. ഷഫീക്കാണ് ആധാരം ചമച്ചതെന്നു റിപ്പോർട്ടിൽ പറയുന്നെങ്കിലും അദ്ദേഹത്തിനെതിരേ കേസെടുത്തിട്ടില്ല. 2004ൽ ഹാരിസൺ വിൽപ്പന നടത്തിയ ഇടുക്കി ജില്ലയിലെ പെരുവന്താനം വില്ലേജിൽ (ഇപ്പോൾ കൊക്കയാർ വില്ലേജ്) ഉൾപ്പെടുന്ന 1665.84 ഏക്കർ ബോയ്‌സ് എസ്‌റ്റേറ്റിനുവേണ്ടിയാണ് എ.എം. ഷഫീക്ക് ആധാരം തയാറാക്കിയത്. ഹാരിസണു വേണ്ടി ആധാരം ചമച്ചതിൽ ഉന്നത ന്യായാധിപനും പങ്കുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ബോയ്‌സ് എസ്‌റ്റേറ്റ് അടക്കമുള്ള ഭൂമി ഇടവക റൈറ്റ്‌സ് അക്വിസിഷൻ ആക്ട് പ്രകാരം 1955ലാണ് തിരുവിതാംകൂർ സർക്കാർ പൊന്നുംവിലയ്ക്ക് ഏറ്റെടുത്തത്. അന്നു ഭൂമിയുടെ ഉടമസ്ഥാവകാശം വഞ്ഞിപ്പുഴമഠത്തിനായിരുന്നു. മഠത്തിലെ കാരണവരായ ഉഴുത്തിരര് ഉഴുത്തിരരും തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്ന ബി.പി.കെ. മേനോനും ചേർന്ന് കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 458/1955 നമ്പർ ആധാരപ്രകാരമാണ് ഭൂമി ഏറ്റെടുത്തതെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പൊന്നുംവിലയായി സർക്കാർ ഉഴുത്തിരർക്ക് 4,16,358 രൂപ നൽകുകയും ചെയ്തു. ഇങ്ങനെ സർക്കാർ വിലയ്ക്കു വാങ്ങിയ ഭൂമിയിൽ ഉൾപ്പെടുന്നതാണ് ഹാരിസൺ വിറ്റ ബോയ്‌സ് എസ്‌റ്റേറ്റ്. ഈ ഭൂമി വിൽപ്പനയ്ക്കായി ആധാരം തയാറാക്കിയത് 2004ൽ നോട്ടറിയായിരുന്ന എം.എം. ഷഫീക്കാണ്. 2011 ലാണ് അദ്ദേഹത്തിനു ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ചത്.

ബോയ്‌സ് എസ്‌റ്റേറ്റ് തങ്ങളുടേതാണെന്നു തെളിയിക്കാൻ ഹാരിസൺ കമ്പനി കാട്ടുന്നതു കൊല്ലം സബ് രജിസ്ട്രാർ ഓഫീസിൽ 1923ൽ രജിസ്റ്റർ ചെയ്ത 1600/1923ാം നമ്പർ ആധാരമാണ്. ബോയ്‌സ് എസ്‌റ്റേറ്റിന്റെ സർവേ നമ്പരുകളെപ്പറ്റി ഈ ആധാരത്തിൽ യാതൊരു പരാമർശവുമില്ലെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടാണ് 33.30 കോടി രൂപയ്ക്ക് ഹാരിസൺ വിറ്റത്. ഇത് ആധാരത്തിൽ കാണിച്ചിട്ടുള്ള വിലയാണ്. യഥാർഥത്തിൽ നൂറു കോടിയിലധികം രൂപയ്ക്കാണ് ഭൂമിയുടെ കച്ചവടം നടന്നതെന്ന് ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP