Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിജെ പാർട്ടികളിൽ മതിയായ വെളിച്ചം ഉറപ്പാക്കണം; ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പങ്കെടുക്കാൻ സാധിക്കണം; സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം: കൊച്ചിയിൽ പുതുവർഷാഘോഷം പൊലീസ് നിയന്ത്രണത്തിൽ

ഡിജെ പാർട്ടികളിൽ മതിയായ വെളിച്ചം ഉറപ്പാക്കണം; ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ പങ്കെടുക്കാൻ സാധിക്കണം; സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം: കൊച്ചിയിൽ പുതുവർഷാഘോഷം പൊലീസ് നിയന്ത്രണത്തിൽ

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് കർശന പൊലീസ് നിയന്ത്രണം ഏർപെടുത്തി. ഡിജെ പാർട്ടികൾക്ക് അടക്കം വ്യാപക സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.കൊച്ചി കാർണിവൽ, ബിനാലെ എന്നിവകൂടി നടക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്.

പാർട്ടികൾ രാത്രി 12.30 ന് അവസാനിപ്പിക്കണം. ഡിജെ പാർട്ടികളിൽ മതിയായ വെളിച്ചം ഉറപ്പാക്കണം. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുക്കാവുന്ന തരത്തിലാകണം പാർട്ടികൾ. പൊലീസിന്റെ സാന്നിധ്യം ഇത്തരം സ്ഥലങ്ങളിൽ ഉണ്ടായിരിക്കുമെന്നും ഡിസിപി അരുൾ ബി കൃഷ്ണ പറഞ്ഞു. സിസിടിവി ക്യാമറകൾ പാർട്ടി നടക്കുന്ന സ്ഥലങ്ങളിൽ ഘടിപ്പിച്ചിരിക്കണം. അബ്കാരി നിയമവും ചട്ടവും പരിഗണിച്ച് മാത്രമേ പാർട്ടികൾ നടത്താവു എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചിയിൽ ഹോട്ടൽ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി വലിയതോതിൽ മയക്കുമരുന്ന് എത്താനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജൻസിന് സൂചന ലഭിച്ചിട്ടുണ്ട്. പുതുവത്സരാഘോഷത്തിന് ഡിജെ പാർട്ടികൾ കൊച്ചിയിൽ വ്യാപകമാണ്. വലിയ ഹാളുകളിൽ പുറത്തുനിന്ന് ഡിജെകളെ വിളിച്ചുവരുത്തി പുലരുവോളം നൃത്തംചവിട്ടിയും പാട്ടുപാടിയും പുതുവർഷത്തെ വരവേൽക്കുന്നതാണ് ഡിജെ രീതി. ഇത്തരം പാർട്ടികളിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഇത് തടയാൻ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു.

തുറന്ന വേദികളിൽ പാട്ടും നൃത്തവും സംഘടിപ്പിക്കുന്നിന് വിലക്കുണ്ടാകില്ല. പാർട്ടികളിൽ പങ്കെടുക്കുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പുവരുത്തണം. ചട്ടങ്ങൾ പാലിക്കുന്നുണ്ടൊ എന്ന് നിരീക്ഷിക്കാൻ പാർട്ടികളിൽ ഷാഡോ പൊലീസിനെയും നിയോഗിക്കും. മയക്കുമരുന്ന് കണ്ടെത്തുകയാണെങ്കിൽ സംഘാടകർ വിശദീകരണം നൽകേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP