Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുവത്സരാഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ ജാഗ്രതയോടെ അധികൃതർ; നിശാലഹരി പാർട്ടികൾക്കൊപ്പം നിഗൂഡ ഗെയിം സെന്ററുകളുമായി ഓൺലൈൻ മാഫിയയെന്ന് പൊലീസ്; രാജ്യത്ത് ഏറ്റവുമധികം ലഹരിയെത്തുന്നത് ഗോവയിലും കൊച്ചിയിലും ! ലഹരി മാഫിയയുടെ ന്യൂഇയർ ആഘോഷങ്ങൾ ഹൗസ് ബോട്ടുകളിലേക്ക് മാറ്റുന്നുവെന്നും സൂചന

പുതുവത്സരാഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ ജാഗ്രതയോടെ അധികൃതർ; നിശാലഹരി പാർട്ടികൾക്കൊപ്പം നിഗൂഡ ഗെയിം സെന്ററുകളുമായി ഓൺലൈൻ മാഫിയയെന്ന് പൊലീസ്; രാജ്യത്ത് ഏറ്റവുമധികം ലഹരിയെത്തുന്നത് ഗോവയിലും കൊച്ചിയിലും ! ലഹരി മാഫിയയുടെ ന്യൂഇയർ ആഘോഷങ്ങൾ ഹൗസ് ബോട്ടുകളിലേക്ക് മാറ്റുന്നുവെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പുതുവത്സരാഘോഷങ്ങൾക്കായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രാജ്യത്ത് നിശാ ലഹരി പാർട്ടികളും പിടിമുറുക്കുന്നു. ഇതിനൊപ്പം തന്നെ നിഗൂഡ ഗെയിം സെന്ററുകളുമായി ഓൺലൈൻ മാഫിയകളും പിടിമുറുക്കുകയാണെന്നാണ് സൂചന. ന്യു ഇയറിന് മുന്നോടിയായി രാജ്യത്തുകൊച്ചിയിലും ഗോവയിലുമാണ് ലഹരി അധികമായും എത്തുന്നത് എന്നാണ് വിവരം ലഭിക്കുന്നത്. സംസ്ഥാനത്തിന്റ പലയിടത്തും വൻകിട ലഹരി പാർട്ടി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു.

അതിനാൽ തന്നെ ലഹരിപാർട്ടികൾ ഹൗസ് ബോട്ടുകളിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ആലപ്പുഴയിലും പൊലീസ് പരിശോധന ശക്തമാക്കും. പരിശോധനകൾക്കായി എക്‌സൈസിനൊപ്പം സൈബർ പൊലീസും ഒപ്പം ചേരും. കേന്ദ്ര അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോളർ ബ്യൂറോയും (എൻസിബി) ഇതിന് സമാന്തരമായി പരിശോധനകൾ നടത്തും. ലഹരി മാഫിയകൾക്ക് പുറമേ ഓൺലൈൻ ഗെയിമുകളുമായി യുവതീ-യുവാക്കളെ കെണിയിൽ വീഴ്‌ത്താനായി ആളുകൾ രംഗത്തിറങ്ങിയിരിക്കുന്നതും ആങ്കപ്പെടുത്തുന്ന ഒന്നാണ്.

കൊച്ചിയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ' ബ്ലൂ വെയ്ൽ' ഗെയിമിനു സമാനമായ കെണിയിൽ അകപ്പെട്ടിരുന്നതായി അടുത്ത ബന്ധുക്കൾക്കു സംശയമുണ്ട്. യുവാവിന്റെ മൊബൈൽ ഫോൺ ലഭിക്കാത്തതിനാൽ ഈ വഴിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ്. സുപ്രീം കോടതി സംസ്ഥാന സർക്കാരുകൾക്കു മുന്നറിയിപ്പു നൽകിയ വിഷയമാണു യുവാക്കൾ അകപ്പെടുന്ന സൈബർ ഗെയിമുകളുടെ കെണി.

പുതുവത്സാരാഘോഷങ്ങൾക്കു വേണ്ടി എത്തിച്ച 30 കോടി രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടാൻ കഴിഞ്ഞ വർഷം സംസ്ഥാന പൊലീസ്, എൻസിബി, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) സേനാവിഭാഗങ്ങൾക്കു കഴിഞ്ഞിരുന്നു. കഞ്ചാവ് അടങ്ങിയ ലഹരി ലേഹ്യങ്ങളാണ് ഇവയിൽ അധികം. എന്നാൽ എളുപ്പത്തിൽ ഒളിപ്പിച്ചു കടത്താവുന്ന കൊക്കെയ്ൻ, എൽഎസ്ഡി, എംഡിഎംഎ തുടങ്ങിയ രാസലഹരികൾ കണ്ടെത്താൻ സേനാ വിഭാഗങ്ങൾക്കു പലപ്പോഴും കഴിയാറില്ല.

കൊച്ചിയിൽ ലഹരി കഴിച്ച് അഴിഞ്ഞാട്ടം നടത്തിയ ഒരു കേന്ദ്രം മാത്രമാണു കഴിഞ്ഞ സീസണിൽ പൊലീസിനു കണ്ടെത്താൻ കഴിഞ്ഞത്. ഇവിടെയും ലഹരി പദാർഥങ്ങൾ പിടിച്ചെടുത്തു കേസ് ചാർജ് ചെയ്യാൻ കഴിഞ്ഞില്ല. ആഘോഷ രാവുകളിലെ വാഹന പരിശോധനയെ മറികടക്കാനാണു യുവാക്കൾ കൂടുതലായി മദ്യത്തിൽ നിന്നു രാസ ലഹരിയിലേക്കു മാറിയത്. ആൽക്കോമീറ്ററിൽ ശ്വാസത്തിലെ മദ്യത്തിന്റെ അംശമല്ലാത്തെ നാഡികളെ ബാധിക്കുന്ന ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാനാവില്ല.

നവംബർ അവസാനത്തോടെയാണു പുതുവർഷാഘോഷങ്ങൾക്കുള്ള ലഹരിവസ്തുക്കൾ പാഴ്‌സൽ ഏജൻസികൾ വഴി നഗരത്തിലെ രഹസ്യകേന്ദ്രങ്ങളിൽ എത്തിയിരുന്നത്. ഇത്തവണ പാഴ്‌സൽ ഏജൻസികൾ എൻസിബി, എക്‌സൈസ് ഇന്റലിജൻസ് വിഭാഗങ്ങളുടെ നിരീക്ഷണത്തിലായതോടെ ഇതുവഴിയുള്ള ലഹരി വരവു കുറഞ്ഞു. 2009 നവംബറിൽ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയുടെ മറവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 130 കോടി രൂപയുടെ ലഹരി ഡിആർഐ പിടികൂടിയതിനു ശേഷമാണു കൊച്ചിയിൽ ലഹരി അന്വേഷണ ഏജൻസികളുടെ രഹസ്യ നിരീക്ഷണം ശക്തമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP